SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

സമ്പൽപൂർ ഐ.ഐ.എമ്മിൽ വനിതാ പ്രാതിനിധ്യമേറുന്നു

iim-sambalpur

കൊച്ചി: രാജ്യത്തെ മുൻനിര മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ ഐ.ഐ.എം സമ്പൽപൂരിന്റെ ഒൻപതാമത് വാർഷിക കോൺവക്കേഷനിൽ 370 വിദ്യാർത്ഥികൾ പങ്കെടുത്തു. എം.ബി.എ ഒൻപതാം ബാച്ചിൽ 316, എക്‌സിക്യുട്ടീവ് എം.ബി.എ രണ്ടാം ബാച്ചിൽ 38, വർക്കിംഗ് പ്രൊഫഷണൽസ് എം.ബി.എയിൽ 10, പി.എച്ച്.ഡി ഗവേഷകർ 6 എന്നിങ്ങനെയാണ് പഠനം പൂർത്തിയാക്കി വിജയം കൈവരിച്ചത്. വർക്കിംഗ് പ്രൊഫഷണൽസ് എം.ബി.എ പൂർത്തിയാക്കിയ എൺപതുകാരനായ സംരംഭകൻ ജി. എം ഗുപ്ത ഇവർക്കിടെയിൽ ശ്രദ്ധേയനായി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് കുമാർ മിശ്ര ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകളുടെ ചരിത്രത്തിൽ ഇതാദ്യമായി ഐ.ഐ.എം സമ്പൽപൂരിലെ ഇത്തവണത്തെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും വനിതകളാണെന്ന് ഡയറക്ടർ പ്രൊഫസർ മഹാദിയോ ജെയ്സ്വാൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360