SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

തീരുവ യുദ്ധത്തിൽ വലഞ്ഞ് റബറും കുരുമുളകും

rubber

കോട്ടയം: അമേരിക്കയുടെ ഇറക്കുമതി തീരുവ വർദ്ധനയിൽ റബർ വിപണി ആടിയുലയുന്നു. ചൈനയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക അധിക ചുങ്കം ഏർപ്പെടുത്തിയതിന്റെ പ്രതിഫലനം ഏഷ്യൻ റബർ ഉത്പാദക രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചു. പ്രതികൂല വാർത്തകൾ ചൈനീസ് വിപണിയെയും ജപ്പാൻ ,സിംഗപ്പൂർ റബർ എക്സ്ചേഞ്ചുകളെയും പ്രതിസന്ധിയിലാക്കി.

വൻകിട ടയർ വ്യവസായികൾ പിൻമാറിയതോടെ ബാങ്കോക്കിലെ റബർ വില 200 രൂപയിൽ നിന്ന് 184 രൂപയിലേക്ക് ഇടിഞ്ഞു. രണ്ടാഴ്ചയിൽ 22 രൂപയുടെ ഇടിവാണ് ബാങ്കോക്ക് വിപണിയിലുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ തകർച്ച ആഭ്യന്തര വിപണിയെയും പിടിച്ചുലച്ചു. കടുത്ത വേനലിൽ ടാപ്പിംഗ് നിലച്ചതോടെ ഉത്പാദനം കുറഞ്ഞതിനാൽ ആഭ്യന്തര റബർ വില കൂടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

207രൂപയിലേക്ക് കുതിച്ച ആർ. എസ്. എസ് ഫോർ റബർ ബോർഡ് വില 197 രൂപയിലേക്ക് താഴ്ന്നു. വ്യാപാരി വില 189 രൂപയാണ്.

വിദേശ വില

ചൈന -183 രൂപ

ടോക്കിയോ- 176 രൂപ

ബാങ്കോക്ക് 184 രൂപ

കുരുമുളകിന് വിലത്തകർച്ച

ട്രമ്പിന്റെ തീരുവ യുദ്ധ ഭീതിയിൽ കുരുമുളകിന്റെ കയറ്റുമതി നിരക്കിൽ ടണ്ണിന് 100 ഡോളർ ഇടിവുണ്ടായി. രൂപയുടെ മൂല്യതകർച്ചയും വിലയിടവിന് കാരണമായി .2013ൽ ഉത്പാദനം 42,490 ടൺ ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 21941 ടണ്ണിലെത്തി.

കാലാവസ്ഥാ വ്യതിയാനവും രോഗബാധയുമാണ് ഉത്പാദനം കുറച്ചത്. ഒരു ഹെക്ടറിൽ നിന്ന് 2800 കിലോ കുരുമുളക് ലഭിച്ചിരുന്നതിൽ നിന്ന് നിലവിൽ 40 ശതമാനം കുറവുണ്ടായെന്ന് കർഷകർ പറയുന്നു .

കൃഷി ഭൂമിയും കുറയുന്നു

2014-15ൽ 85413 ഹെക്ടർ

2023-24ൽ 72699 ഹെക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360