
മുംബയ്: ഗ്രീൻസെൽ മൊബിലിറ്റിയുടെ ഇന്റർസിറ്റി ഇലക്ട്രിക് ബസ് ബ്രാൻഡായ ന്യൂഗോ മുഴുവൻ ഇലക്ട്രിക് ബസ് ഫ്ലീറ്റിലും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (അഡാസ്) സംയോജിപ്പിച്ച് ഒരു പുതിയ വ്യവസായ മാനദണ്ഡം സ്ഥാപിച്ചു. 2022ൽ ആരംഭിച്ച ന്യൂഗോ നിലവിൽ ഇന്ത്യയിലുടനീളം 275 ൽ അധികം ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതോടെ ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (എ.ഇ.ബി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവയുൾപ്പെടെയുള്ള എ.ഡി.എ.എസ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസുകളിൽ ഒന്നാണ് ന്യൂഗോ. വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (അഡാസ്). സെൻസറുകൾ, ക്യാമറകൾ, റഡാർ എന്നിവ ഉപയോഗിച്ച് അഡാസ് റോഡ് അവസ്ഥകൾ തുടർച്ചയായി നിരീക്ഷിക്കുകയും കൂട്ടിയിടി മുന്നറിയിപ്പുകൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ടുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളിൽ ഡ്രൈവർമാരെ സഹായിക്കുകയും ചെയ്യും.
അഡാസ് അവതരിപ്പിക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് ന്യൂഗോ. സുഖകരവും സുസ്ഥിരവും അസാധാരണമാംവിധം സുരക്ഷിതവുമായ ഒരു യാത്ര നൽകുക എന്നതാണ് പ്രതിബദ്ധയെന്ന് ഗ്രീൻ സെൽ മൊബിലിറ്റിയുടെ എംഡിയും സിഇഒയുമായ ദേവേന്ദ്ര ചൗള പറഞ്ഞു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |