
കൊച്ചി: കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ 390 എൻഡ്യൂറോ ആർ ഇന്ത്യൻ നിരത്തുകളിലിറങ്ങി. ഓൺറോഡ്, ഓഫ് റോഡ് ഡ്രൈവിംഗിനായി രൂപപ്പെടുത്തിയ മോഡൽ വിപണിയിലെത്തി.
230 എം.എം ലോംഗ് ട്രാവൽ സസ്‌പെൻഷൻ, 21/18ഇഞ്ച് സ്‌പോക്ക് വീലുകൾ, പുതിയ മിനിമൽ ടി.എഫ്.ടി ഡാഷ്‌ബോർഡ്, റൈഡ് മോഡുകൾ, സ്വിച്ചബിൾ എ.ബി.എസ് എന്നിവയ്‌ക്കൊപ്പം വരുന്ന മോഡലിന്റെ പുതിയ വേരിയന്റ് ഉടൻ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
സംവിധാനങ്ങൾ
സ്റ്റിയറിംഗ് ഹെഡ് ആംഗിൾ, 25 എ.എം ഹാൻഡിൽ ബാർ റൈഡറുകളോട് കൂടിയ ട്രിപ്പിൾ ക്ലാമ്പുകൾ, സബ്‌ഫ്രെയിം മൗണ്ടുകൾ, റിജിഡിറ്റി പ്രൊഫൈൽ എന്നിവ ഉൾപ്പെടുന്ന പുതിയ 2പീസ് സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ഡിസൈൻ, മെച്ചപ്പെട്ട ഹാൻഡ്‌ലിംഗ്, നിയന്ത്രണം, സ്ഥിരത എന്നിവ ഓഫ്‌റോഡ് ഉപയോഗത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
റേഡിയേറ്റർ പാക്കേജിനും വലിയ 21 ഇഞ്ച് വീലിനും കൂടുതൽ ക്ലിയറൻസ് ലഭിക്കുന്നതിനായി പുതിയ ഫ്രെയിം രൂപകൽപ്പന ചെയ്തിട്ടുണ്ട്.
'റെഡി ടു റേസ്' എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് എൻഡ്യൂറോ ആർ എന്ന് ബജാജ് ഓട്ടോ പ്രോബൈക്കിംഗ് പ്രസിഡന്റ് മണിക് നംഗിയ പറഞ്ഞു. കെ.ടി.എം 390 എൻഡ്യൂറോ ആർ നഗരവീഥികളും വെല്ലുവിളിനിറഞ്ഞ ഓഫ് റോഡ് പാതകളും കീഴടക്കാനുള്ള ആത്മവിശ്വാസം റൈഡർമാർക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വില
3,36,500 രൂപയാണ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |