SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

കിയ സിറോസിന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് 

kiasiro

കൊച്ചി: ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളിൽ ശ്രദ്ധേയമായ കിയ സിറോസിന് ഭാരത് എൻ.സി.എ.പിയുടെ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ്. കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോംപാക്ട് എസ്‌.യു.വിയാണിത്. പെട്രോൾ മോഡലാണ് ടെസ്റ്റിന് വിധേയമായത്. ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് പെട്രോൾ വേരിയെന്റുകൾക്കെല്ലാം ബാധകമാണ്.

മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 30.21 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 49ൽ 44.42 മാർക്കും സിറോസ് നേടി. മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള പ്രധാനപ്പെട്ട ക്രാഷ് ടെസ്റ്റുകളെല്ലാം കിയ സിറോസ് വിജയകരമായി പൂർത്തിയാക്കി.

കിയയുടെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നാണ് സിറോസ്. അഡാസ് ലെവൽ 2 ഉൾപ്പെടെ മികച്ച സുരക്ഷാസംവിധാനങ്ങൾ വാഹനത്തിലുണ്ട്. ആറ് എയർ ബാഗുകൾ, ഹിൽസ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ലെയിൻകീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ കിയ സിറോസിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360