
കൊച്ചി: എം.ജി എം 9 പ്രസിഡൻഷ്യൽ ലിമോസിൻ, എം.ജി റോഡ്സ്റ്റർ സൈബർസ്റ്റർ എന്നീ പുതിയ കാർ മോഡലുകൾ എം.ജി മോട്ടോർ അവതരിപ്പിച്ചു.
വിസ്താരം, സുഖസൗകര്യം, സുസ്ഥിരത എന്നിവയിൽ എം.ജി എം 9 പുതിയ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. പ്രസിഡൻഷ്യൽ സീറ്റുകൾ ഉൾക്കൊള്ളുന്ന മനോഹരമായ സെക്കന്റ്‌റോ ക്യാബിൻ ഉൾപ്പെടുത്തിയ പ്രസിഡൻഷ്യൽ ലിമോസിനിൽ 14 വേ അഡ്ജസ്റ്റ്‌മെന്റുകൾ, എട്ട് മസാജ് മോഡുകൾ, വെന്റിലേഷൻ, ഹീറ്റിംഗ് എന്നിവയുണ്ട്. ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത സുഖവും മനോഹരമായ ഡ്രൈവിംഗ് അനുഭൂതിയും നൽകുന്നു. എം.ജി.എം 9 ആഡംബരപൂർണമായ ഇന്റീരിയർ ഡിസൈൻ ഉൾക്കൊള്ളുന്നതാണ്.
ഇലക്ട്രിക് സിസർ ഡോറുകൾ, കൺവെർട്ടിബിൾ റൂഫ്‌ടോപ്പ് എന്നിവ ഉൾപ്പെടുത്തിയ സൈബർസ്റ്ററിൽ സാങ്കേതികതികവും ആഡംബരവും സമന്വയിക്കുന്നു. ഇലക്ട്രിക് സിസർ ഡോറുകൾ അഞ്ച് സെക്കന്റിൽ തുറക്കും, റിമോട്ട് ഓപ്പറേഷൻ ശേഷിയുള്ള ഡോറുകൾ ഒരു സിംഗിൾ ടച്ച് ബട്ടൻ കൊണ്ട് പ്രവർത്തിക്കും.
ആകർഷകമായ രൂപഭംഗിക്ക് പുറമെ, സൈബർസ്റ്റർ ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനിൽ നിന്ന് 510 പി.എസും 725 എൻ.എം ടോർക്കും നൽകുന്നു. രാജസ്ഥാനിലെ സംഭാർ സോൾട്ട് ലേക്കിൽ സൈബർസ്റ്ററിന് 3.2 സെക്കൻഡിൽ ഏഷ്യയിലെ ഏറ്റവും വേഗമേറിയ ആക്‌സിലറേഷൻ (മണിക്കൂറിൽ 0 - 100 കിലോമീറ്റർ) ലഭിച്ചു. ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ്‌സും ഇന്ത്യ ബുക്ക് ഒഫ് റിക്കോർഡ്‌സും സ്ഥിരീകരിച്ചു.
പെർഫോമൻസും ആധുനിക ടെക്‌നോളജിയും സമന്വയിപ്പിക്കുന്ന എം.ജിയുടെ എം 9, സൈബർസ്റ്റർ എന്നിവയ്ക്ക് ലഭിച്ച പ്രീ റിസർവ് താത്‌പര്യം കൊച്ചിക്കാരുടെ ആഡംബര വാഹനങ്ങളോടുള്ള ഇഷ്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് എം.ജി കോസ്റ്റൽ സെലക്ട് ഡീലർ ഹെഡ് തോമസ് അലക്‌സ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |