SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

കേരളത്തിൽ പതിനായിരം കോടിയുടെ നിക്ഷേപത്തിന്  ടാൽറോപ്

talrop

യു.എ.ഇ യിൽ ടാൽറോപിന്റെ 28 വില്ലേജ് പാർക്കുകൾ

കൊച്ചി: കേരളത്തിൽ പതിനായിരം കോടി രൂപയുടെ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് ടാൽറോപ് ദുബായിൽ രാജ്യാന്തര സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിച്ചു. ഫ്യൂച്ചർ ഒഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് എന്ന പ്രമേയത്തിൽ ദുബായിൽ സംഘടിപ്പിച്ച കോൺക്ലേവിൽ വിവിധ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരും വൻകിട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സും ടെക്നോളജി, അക്കാഡമിക് വിദഗ്ദ്ധരുമുൾപ്പടെ 700 പ്രതിനിധികൾ പങ്കെടുത്തു. ടാൽറോപ്പിന്റെ കേരളത്തിലെ പദ്ധതികൾ രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കാനുള്ള നിർണായക ചുവടുവെപ്പാണിത്. വിവിധ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ, പോളിസി മേക്കേഴ്സ്, വൻകിട സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ, വിദ്യാഭ്യാസ വിചക്ഷണർ, ആഗോള നിക്ഷേപകർ തുടങ്ങിയവർ കോൺക്ലേവിൽ പങ്കാളിയായി.

ബോർഡ് ഡയറക്ടർമാരായ ജോൺസ് ജോസഫ്, സോബിർ നജുമുദ്ദീൻ, അജീഷ് സതീശൻ, ഡയറക്ടർ ഒഫ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മിഷാന മുഹമ്മദ് എന്നിവർ പങ്കെടുത്തു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ ഒഫ് ശൈഖ് ജുമാ ബിൻ മക്തൂം യാഖൂബ് അലി, ബിസിനസ് ഗേറ്റ് ഫൗണ്ടർ ലൈല റഹാൽ, അൽ-മതിയ ഗ്രൂപ്പ് ചെയർമാൻ ഡോ. ജുമാ മദാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരളത്തിൽ നിന്ന് 140 വൻകിട സ്‌റ്റാർട്ടപ്പുകൾ

ആഗോള തലത്തിൽ വിപണി വികസിപ്പിക്കുന്ന 140 വൻകിട സ്റ്റാർട്ടപ്പുകളാണ് ടാൽറോപ് കേരളത്തിൽ വികസിപ്പിക്കുന്നത്. അമേരിക്കയിലെ സിലിക്കൺ വാലി മോഡൽ ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിക്കാനാണ് ടാൽറോപ് ലക്ഷ്യമിടുന്നത്. ആവശ്യമായ ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, മാൻപവർ എന്നിവ ഉറപ്പുവരുത്തുന്ന ഈ ഇക്കോസിസ്റ്റം ഒരുക്കുന്നതിന് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലുമായി 1064 വില്ലേജ് പാർക്കുകൾ ടാൽറോപ് നിർമ്മിക്കും.

140 ‌ടെക്ക് പാർക്കുകൾ

ഓരോ നിയോജകമണ്ഡലത്തിലും ഒരു കോളേജിനെ തിരഞ്ഞെടുത്ത് 140 ടെക്ക് പാർക്കുകളും 140 ഇൻവെന്റർ പാർക്കുകളുമാണ് ഒരുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360