SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

റെക്കാഡ് ഉയരത്തിൽ സ്വർണ വില

gold-ornaments

പവൻ വില@75,200 രൂപ

കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആശങ്കയിൽ വീണ്ടും സ്വർണത്തിന് റെക്കാഡ് വിലക്കുതിപ്പ്. സ്വർണ വില ഇന്നലെ ഗ്രാമിന് 20 രൂപ വർദ്ധിച്ച് 9400 രൂപയിലെത്തി. പവന് വില 160 രൂപ ഉയർന്ന് 75200 രൂപയായി. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.1കോടി രൂപയിലേക്ക് നീങ്ങുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70ലും ആണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകണം. ഓണ, വിവാഹ സീസണുകളിലെ സ്വർണ വില കുതിപ്പ് ഉപഭോക്താക്കളെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നുവെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360