SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 PM IST

കല്യാൺ ജുവലേഴ്‌സിന് 7268 കോടി രൂപ വിറ്റുവരവ്

kalyan

ലാഭത്തിൽ 49 ശതമാനം വളർച്ച


കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തിൽ കല്യാൺ ജുവലേഴ്‌സിന്റെ വിറ്റുവരവ് 31 ശതമാനം ഉയർന്ന് 7268 കോടി രൂപയായി. മൊത്തം ലാഭം 49 ശതമാനം വർദ്ധനയോടെ 178 കോടി രൂപയിൽ നിന്ന് 264 കോടി രൂപയായി. ആഭ്യന്തര വിറ്റുവരവ് 31 ശതമാനം ഉയർന്ന് 6142 കോടി രൂപയായി. ഇന്ത്യൻ വിപണിയിലെ ലാഭം 256 കോടി രൂപയായി ഉയർന്നു.

വിദേശ വിപണിയിൽ 1,070 കോടി രൂപ വരുമാനമാണ് നേടിയത്. കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയർ ഏപ്രിൽ ജൂൺ കാലയളവിൽ 66 കോടി രൂപ വിറ്റുവരവ് നേടി. ജൂൺ പാദത്തിൽ കമ്പനിയുടെ പ്രവർത്തനം മികച്ചതാണെന്ന് കല്യാൺ ജുവലേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360