SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

പുതിയ ടാക്‌സ് ഫയലിംഗ് ഫീച്ചറുമായി ജിയോ ഫിനാൻസ് ആപ്പ്

jio-finance

ടാക്‌സ് ഫയലിംഗ്, പ്ലാനിംഗ് ഫീച്ചറിന് പ്രാരംഭ വില 24 രൂപമാത്രം

കൊച്ചി : ഇന്ത്യയിലെ നികുതിദായകരെ സഹായിക്കുന്നതിനായി ജിയോ ഫിനാൻഷ്യൽ സർവീസസ് പുതിയ ടാക്‌സ് പ്ലാനിംഗ്, ഫയലിംഗ് മോഡ്യൂൾ അവതരിപ്പിച്ചു. ടാക്‌സ് ബഡ്ഡി എന്ന ഓൺലൈൻ ടാക്‌സ് അഡ്വൈസറി സേവനവുമായി കൈകോർത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രധാനമായും രണ്ട് ഫീച്ചറുകളിലൂടെ ടാക്‌സ് ഫയലിംഗ് എളുപ്പമാക്കാൻ കഴിയും. ആദ്യത്തേത്ത് ടാക്‌സ് പ്ലാനറാണ്. കിഴിവുകൾ (80C, 80D) വിലയിരുത്തി, പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ താരതമ്യം ചെയ്തുകൊണ്ട്, എച്ച് ആർ എ , മറ്റ് അലവൻസുകൾ എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യാൻ സഹായിക്കുന്നു. രണ്ടാമത്തെ ഫീച്ചറായ ടാക്‌സ് ഫയലിംഗ് - പഴയതും പുതിയതുമായ നികുതി രീതികൾക്കിടയിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും, താങ്ങാനാവാത്ത സേവനച്ചെലവുകൾ ഒഴിവാക്കി, ഉപയോഗിക്കാൻ എളുപ്പമായ സ്വയംസേവനത്തിലൂടെയോ വിദഗ്ധ സഹായം ലഭിക്കുന്ന പ്ലാനുകളിലൂടെയോ ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്യാനും കഴിയും. 999 രൂപ മുതലാണ് ഫീ. ഉപഭോക്താക്കൾക്ക് ഫയലിംഗിന് ശേഷം റീഫണ്ട് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഐ.ടി.ആർ നോട്ടിഫിക്കേഷനുകൾ ലഭിക്കാനും, നികുതി സംബന്ധിച്ച നോട്ടീസുകൾക്ക് അലർട്ട് ലഭിക്കാനും ആപ്ലിക്കേഷൻ സഹായകകരമാകും.
ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്യേണ്ട അവസാന തീയതി അടുത്തിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ നികുതി ഫയലിംഗുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, എളുപ്പമാക്കാനും വാർഷികമായുള്ള നികുതി പദ്ധതികളെ സഹായിക്കാനുമാണ് ഈ സേവനം ജിയോ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ ഹിതേഷ് സേതിയ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360