SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

കൈനിറയെ സമ്മാനങ്ങളുമായി ലുലു സൗഭാഗ്യോത്സവം

lulu-soubhagyolsavam

ഭാഗ്യശാലികളെ കാത്ത് 18 കിയ സോനറ്റ് കാറുകളും സ്വർണനാണയങ്ങളും

കൊച്ചി: ആകർഷകമായ വിലയിൽ ഷോപ്പിംഗ് നടത്തി കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കുന്ന ലുലു സൗഭാഗ്യോത്സവത്തിന് കേരളത്തിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലും ലുലു ഡെ‌യിലികളിലും തുടക്കമായി. ഓണക്കാല ഷോപ്പിംഗ് മികവുറ്റതാക്കുന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാം. 18 കിയ സോനറ്റ് കാറുകളും, കൈനിറയെ സ്വർണ നാണയങ്ങൾ, ടിവി, മൊബൈൽ ഫോണുകൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. സെപ്തംബർഏഴ് വരെ ഓഫർ തുടരും.
സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ ആഘോഷ കാലയളവിൽ വിപുലമായ ഓഫറുകളാണ് ഒരുങ്ങുന്നത്. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി അടക്കം വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. മുതിർന്നവർ മുതൽ കുട്ടികൾ വരെയുള്ളവർക്കായി വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ തുടങ്ങി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും മൊബൈൽ ലാപ്‌ടോപ്പ് എന്നിവയ്ക്കും ആകർഷകമായ വിലക്കുറവുണ്ടാകും. കല്യാണപുടവയും ഓണക്കോടിയുമടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിംഗ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും സൗഭാഗ്യോത്സവത്തിന്റെ ഭാഗമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360