SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.44 AM IST

ഏഷ്യയിലെ വമ്പൻ മ്യൂസിക് ഫെസ്റ്റിവൽ കോഴിക്കോട് ലുലു മാളിൽ

lulu

കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലായ സൺബേൺ കോഴിക്കോട് ലുലുമാളിൽ ഏപ്രിൽ 12ന് അരങ്ങേറും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ലോകത്തിലെ മ്യൂസിക്ക് ഫെസ്റ്റിവലിൽ എട്ടാം സ്ഥാനത്തും ഏഷ്യയിലെ നമ്പർ വൺ മ്യൂസിക്ക് ഫെസ്റ്റിവലുമായ സൺബേൺ ഡൽഹി, മുംബൈ, ഗോവ നഗരങ്ങളിലാണ് അരങ്ങേറിയിട്ടുള്ളത്.
ഇന്ത്യയിലെ പ്രശസ്ത ഇ.ഡി.എം ആർട്ടിസ്റ്റായ ന്യൂക്ലിയ ലൈവ് പ്രകടനം നടത്തും. ആധുനിക ലൈറ്റിംഗ്, ഹൈ എനർജി സൗണ്ട് സിസ്റ്റം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേജ് എന്നിവയോടെ ഒരുക്കുന്ന പരിപാടി സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവമാകും. കോഴിക്കോട് നഗരത്തിൽ ആദ്യമായാണ് അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് മൈ ഷോയിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360