SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.12 AM IST

ശുദ്ധജലം ഉറപ്പാക്കാൻ ഗ്രാഫീൻ പ്രതീക്ഷ

graphin

കൊച്ചി: ഗ്രാഫീൻ ഉപയോഗിക്കുന്ന പുതിയ ഫിൽറ്ററുകളും നാനോ സംയുക്ത വസ്‌തുക്കളും വെള്ളത്തിലെ വിഷാംശങ്ങളും മലിനീകരണവും നീക്കാൻ ഫലപ്രദമാണെന്ന് ശാസ്ത്രജ്‌ഞർ. ശുദ്ധജല പ്രശ്‌നത്തിന് പരിഹാരം കാണുന്നതിൽ ഗ്രാഫീന് നിർണായക പങ്കുണ്ടാകുമെന്ന് കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഗ്രാഫീൻ സമ്മേളനമായ 'ഗ്രാഫിൻ 2026'ന്റെ രണ്ടാം ദിവസത്തെ ചർച്ചകളിൽ ഗവേഷകർ പറഞ്ഞു.

ഗ്രാഫീൻ അടിസ്ഥാനമാക്കിയ നാനോ സംയുക്തങ്ങൾക്ക് ഉപരിതല വിസ്തീർണവും രാസപ്രവർത്തന ശേഷിയുമുള്ളതിനാൽ വെള്ളത്തിലെ വിഷാംശങ്ങളെ പിടിച്ചെടുക്കാൻ കഴിയുമെന്ന് ഡി.ആർ.ഡി.ഒയുടെ സെന്റർ ഫോർ ഫയർ, എക്‌സ്‌പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്‌റ്റിയിലെ ഡോ. ഭാരതി പറഞ്ഞു.

മാഞ്ചസ്റ്റർ സർവകലാശാലയിലെ നാഷണൽ ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രേംലാൽ ബി. പിള്ള ഗ്രാഫീൻ ഫിൽറ്റർ മെം‌ബ്രേൻ സാങ്കേതികവിദ്യ വിവരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360