SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

കപ്പലുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് പ്രത്യേക ഫണ്ട്

ship

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷബാധിത ജലപാതകളിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ കപ്പലുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാൻ കമ്പനികൾ വിമുഖത കാട്ടുന്ന സാഹചര്യത്തിൽ ആയിരം കോടി രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കാനൊരുങ്ങി കേന്ദ്ര ധനമന്ത്രാലയം.

ഹോർമുസ് കടലിടുക്ക് പോലെ അപകടസാദ്ധ്യതയുള്ള മേഖലകളിൽ സഞ്ചരിക്കുന്ന കപ്പലുകൾക്ക് കവറേജ് നൽകാൻ ആഭ്യന്തര ഇൻഷ്വറൻസ് കമ്പനികളെ പ്രാപ്‌തരാക്കുകയാണ് ലക്ഷ്യം. റഷ്യ-യുക്രെയിൻ സംഘർഷ സമയത്ത് സമാനമായ ഫണ്ട് രൂപീകരിച്ചിരുന്നു. റഷ്യയിൽ നിന്നും മറ്റും വരുന്ന വളങ്ങൾ അടക്കം ചരക്കുകൾക്ക് ഇൻഷ്വറസ് നൽകാനായിരുന്നു അത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360