SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്ന് മുതൽ

tax

കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങളിൽ സമഗ്രമാറ്റം

കൊച്ചി: ശമ്പളക്കാരായ നികുതിദായകരുടെ നികുതി കണക്കാക്കുന്നതിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്ന കരട് ആദായ നികുതി നിയമങ്ങൾ 2026 ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. 1961ലെ നിയമങ്ങൾക്ക് പകരം 2025ലെ ആദായ നികുതി ആക്‌ട് ഏപ്രിൽ ഒന്ന് മുതൽ സുഗമമായി നടപ്പാക്കുന്നതിന് പുതിയ മാറ്റം സാഹചര്യമൊരുക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ ആദായ നികുതി സ്ളാബുകളിലും റിട്ടേൺ സമർപ്പിക്കേണ്ട തിയതികളിലും മാറ്റം വരുത്തിയിട്ടില്ല. ഓഡിറ്റ് വേണ്ടാത്ത നികുതി ദായകർക്ക് റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി.

ഐ.ടി നിയമങ്ങളിൽ ഘടനാപരമായ മാറ്റം

1. നികുതി നിയമങ്ങളുടെ എണ്ണം 399ൽ നിന്ന് 190ലേക്ക് കുറയും

2. നികുതി ഫോമുകളുടെ എണ്ണം 511ൽ നിന്ന് 333 ആകും

3. ബിസിനസുകാർക്കും വ്യക്തിഗത നികുതിദായകർക്കും ലളിതമായി റിട്ടേൺ നൽകാം

പഴയ ടാക്സ് സ്‌കീമിലുള്ളവരുടെ ഇളവുകൾ

ഊണ് കൂപ്പണുകൾ

കമ്പനികൾ ജീവനക്കാർക്ക് നൽകുന്ന 200 രൂപ വരെയുള്ള ഊണ് കൂപ്പണുകൾക്ക് നികുതി ഇളവ് ലഭിക്കും. നേരത്തെ ഇതിന്റെ പരിധി 50 രൂപയായിരുന്നു. ഭക്ഷണത്തിനും ആൽക്കഹോൾ ഇതര ബിവറേജിനും ബാധകം

ഗിഫ്‌റ്റ് കൂപ്പണുകൾ

ഓരോ വർഷവും 15,000 രൂപ വരെയുള്ള കോർപ്പറേറ്റ് ഗിഫ്‌റ്റ് കാർഡുകൾ, കൂപ്പണുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് ആദായ നികുതി ഇളവുകൾ ലഭിക്കും

കോർപ്പറേറ്റ് വായ്പകൾ

വിപണി നിരക്കിലും കുറഞ്ഞ പലിശയിലോ പലിശ രഹിതമായോ വാങ്ങുന്ന വായ്പകൾക്ക് എസ്.ബി.ഐയുടെ നിരക്കുമായുള്ള വ്യത്യാസം കണക്കിലെടുത്ത് നികുതി ഈടാക്കും. അതേസമയം രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കും അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിലെ വായ്പകൾക്കും ഇളവുണ്ട്.

കോർപ്പറേറ്റ് കമ്പനി വാഹനങ്ങൾ

തൊഴിൽദാതാവ് ജീവനക്കാരുടെ ഔദ്യോഗിക, വ്യക്തിഗത ആവശ്യങ്ങൾക്കായി നൽകുന്ന ആവശ്യങ്ങൾക്ക് നൽകുന്ന ചെറിയ വാഹനങ്ങൾക്ക് പ്രതിമാസം 8,000 രൂപയും വലിയ വാഹനങ്ങൾക്ക് 10,000 രൂപയും നികുതി ബാദ്ധ്യതയുണ്ടാകും. പുതിയ സ്കീമിലും നികുതി ബാധകമാണ്.

വീട്ടു വാടക അലവൻസ്

വീട്ടു വാടക അലവൻസായി 50 ശതമാനം നികുതി ഇളവ് ലഭ്യമാക്കുന്ന മെട്രോകളുടെ പട്ടികയിലേക്ക് നാല് നഗരങ്ങൾ കൂടി ഉൾപ്പെടുത്തി. ചെന്നൈ, ഡെൽഹി, കൊൽക്കത്ത, മുംബയ് എന്നിവയോടൊപ്പം ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലും 50 ശതമാനം എച്ച്.ആർ. എ അലവൻസ് ലഭിക്കും

കുട്ടികളുടെ വിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളിലെ നികുതി ഇളവ് പരിധി പ്രതിമാസം നൂറ് രൂപയിൽ നിന്ന് മൂവായിരം രൂപയായി ഉയർത്തി. ഹാേസ്‌റ്റൽ ചെലവ് ഇളവ് 300 രൂപയിൽ നിന്ന് 3,000 രൂപയായും ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360