SignIn
Kerala Kaumudi Online
Saturday, 27 June 2026 12.49 PM IST

സ്വർണ വില വീണ്ടും താഴേക്ക്

gold

പവൻ വില 1,09,240 രൂപയിൽ

കൊച്ചി: ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്വർണ വില വീണ്ടും താഴേക്ക് നീങ്ങി. ഇന്നലെ തുടക്കത്തിൽ ഔൺസിന് 4650 ഡോളറിന് മുകളിലെത്തിയ രാജ്യാന്തര സ്വർണ വില വ്യാപാരാന്ത്യത്തിൽ 4,500 ഡോളറിലേക്ക് മൂക്കുകുത്തി. ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ വൻകിട നിക്ഷേപകരും ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണം വിറ്റുമാറി, കേരളത്തിൽ പവൻ വില രാവിലെ 480 രൂപ ഉയർന്ന് 1,10,680 രൂപയിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരം രാജ്യാന്തര വിപണിയിലുണ്ടായ മാറ്റം കണക്കിലെടുത്ത് പവൻ വില 1440 രൂപ കുറച്ച് 1,09,240 രൂപയായി നിശ്ചയിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് വിലത്തകർച്ചയുടെ തീവ്രത കുറച്ചത്. അടുത്ത വാരവും സ്വർണ വില താഴേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360