SignIn
Kerala Kaumudi Online
Monday, 18 May 2026 10.18 AM IST

പനോരമിക് സൺറൂഫുമായി നെക്‌സോൺ

nexon2

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (ടി.എം.പി.വി), 'നെക്‌സോൺ പ്യൂർ പ്ളസ് പി.എസ്' മോഡൽ 9.59 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ഡൽഹി) വിലയിൽ അവതരിപ്പിച്ചു. 10 ലക്ഷത്തിന് താഴെ വില വരുന്ന പനോരമിക് സൺറൂഫ് നൽകുന്ന ഇന്ത്യയിലെ ഏക വാഹനമാണ് ടാറ്റ നെക്‌സോൺ. കമ്പനിയുടെ ശക്തമായ മൾട്ടിപവർ ട്രെയിൻ തന്ത്രം തുടരുന്ന നെക്‌സോൺ പ്യൂർ+ പി.എസ്, ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമമായ ഡീസൽ പവർട്രെയിനിലും (എം.ടി, എ.എം.ടി), സെഗ്മെന്റിലെ ഏറ്റവും ശക്തമായ 1.2ലിറ്റർ ടർബോചാർജ്ഡ് എൻജിനോടു കൂടിയ പെട്രോൾ (എം.ടി, എ.എം.ടി), ട്വിൻ സിലിണ്ടർ ഐ.സി.എൻ.ജി (എം.ടി) വകഭേദങ്ങളിലും ലഭ്യമാകും.


പ്രധാന സവിശേഷതകൾ

10 ലക്ഷം രൂപയ്‌ക്ക് താഴെ വിലയുള്ള ഇന്ത്യയിലെ ആദ്യ വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്
വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 26.03 സെന്റിമീറ്റർഹാർമൻ ഇൻഫോടെയിൻമെന്റ്
ആറു സ്പീക്കർ ഓഡിയോ സംവിധാനം
സുരക്ഷയ്ക്ക് എച്ച്.ഡി റിയർ വ്യൂ ക്യാമറയും ഗൈഡ്‌ലൈനുകളും സെൻസറുകളും
ഓട്ടോ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ
റെയിൻ സെൻസിംഗ് മുൻ, പിൻ വൈപ്പറുകൾ
നീണ്ട യാത്രകൾക്ക് ക്രൂയിസ് കൺട്രോൾ
ആധുനിക ലുക്കിന് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ
ഓട്ടോഫോൾഡ് സംവിധാനമുള്ള ഇലക്ട്രിക് ഒ.ആർ.വി.എംകൾ

വില വിവരങ്ങൾ (രൂപ, ഡൽഹി):

പെട്രോൾ എം.ടി – 9.59 ലക്ഷം
പെട്രോൾ എ.എം.ടി – 10.14 ലക്ഷം
ട്വിൻ സിലിണ്ടർ ഐ.സി.എൻ.ജി എം.ടി – 10.39 ലക്ഷം
ഡീസൽ എം.ടി – 10.54 ലക്ഷം
ഡീസൽ എ.എം.ടി – 11.19 ലക്ഷം

നെക്‌സോൺ

ഇന്ത്യയിൽ ആദ്യമായി ജി.എൻ.സി.എ.പി 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ വാഹനമാണ് നെക്‌സോൺ. ബി.എൻ.സി.എ.പി 5 സ്റ്റാർ റേറ്റിംഗും നേടി സുരക്ഷയിൽ സ്ഥാനമുറപ്പിച്ചു. ശക്തമായ 1.2 ലിറ്റർ ടർബോചാർജ്ഡ് എൻജിൻ പെട്രോൾ, ട്വിൻ സിലിണ്ടർ ഐ.സി.എൻ.ജി മോഡലുകളിൽ ലഭിക്കും.

പെട്രോൾ, ഡീസൽ, സി.എൻ.ജി, ഇലക്ട്രിക് എന്നീ പവർട്രെയിനുകൾ നൽകുന്ന ഇന്ത്യയിലെ ഏക എസ്.യു.വിയാണ് നെക്‌സോൺ.

വിവേക് ശ്രീവത്സ

ചീഫ് കൊമേഴ്സ്യൽ ഓഫീസർ

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, NEXON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360