SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.35 AM IST

താരത്തിളക്കത്തിൽ മണപ്പുറം ബിസിനസ് കോൺക്ലേവ്

manapuram

കൊച്ചി: പ്രമുഖ വ്യവസായികളും വനിതാ സംരംഭകരും പ്രൊഫഷണലുകളും സൗന്ദര്യ മത്സര വിജയികളും ഒത്തുചേർന്ന കൊച്ചിയിലെ മണപ്പുറം യുണീക് ടൈംസ് ബിസിനസ് കോൺക്ലേവിന് താരത്തിളക്കം. പെഗാസസും ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറവുമായി കൈകോർത്താണ് പരിപാടി സംഘടിപ്പിച്ചത്. ഡോ.അജിത് രവിയാണ് പരിപാടി ആവിഷ്‌കരിച്ചത്.
ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ, എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ. വി. അനൂപ്, ടി.സി.എസ് കേരള വൈസ് പ്രസിഡന്റ് ദിനേശ് പി തമ്പി, അസ്വാനി ലക്ഷ്മൺദാസ് ഗ്രൂപ്പ് എം ഡി ദീപക് എൽ അസ്വാനി തുടങ്ങിയവർ പങ്കെടുത്തു.

അശ്വിനി ലക്ഷ്മൺ ദാസ് ഗ്രൂപ്പ് മാനേജിംഗ് പാട്ണർ ജ്യോതി അശ്വിനി, വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപകയും സി.എം.ഡിയുമായ ഷീല കൊച്ചൗസേപ്പ്, പ്രക്കാട്ട് ജ്യൂവൽസ് എം.ഡി പ്രീതി പ്രക്കാട്ട്, നന്ദിലത്ത് ജി മാർട്ട് ഡയറക്ടർ ഐശ്വര്യ നന്ദിലത്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360