
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രാദേശിക തലത്തിൽ സുസ്ഥിരവികസനം ഉറപ്പാക്കാൻ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും (കില) ധാരണയായി. സാമൂഹികാധിഷ്ഠിത വികസന മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. സാമ്പത്തിക ഉൾപ്പെടുത്തൽ, സാക്ഷരത, സമ്പാദ്യശീലം എന്നിവയിൽ വിവിധ പദ്ധതികൾ നടപ്പാക്കും.
ധാരണാപത്രത്തിൽ ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ.കെ. പോൾ തോമസ്, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ എന്നിവർ ഒപ്പുവെച്ചു. കില അർബൻ ചെയർ പ്രൊഫ. ഡോ. അജിത്ത് കളിയത്ത്, ഇസാഫിന്റെ സുസ്ഥിര ബാങ്കിംഗ് മേധാവി സന്ധ്യ സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |