
കൊച്ചി: രാജ്യത്തെ വാഹന വിപണിയിലേക്ക് പുതിയ ബ്രാൻഡുകളുടെ കുത്തൊഴുക്ക്. ജൂണിൽ വിപണിയിൽ മികച്ച ഉണർവുണ്ടായതോടെയാണ് കമ്പനികൾ നവീകരിച്ച വാഹനങ്ങൾ പുറത്തിറക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കും സ്‌പാേർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കുമാണ്(എസ്.യു.വി) മികച്ച വിൽപ്പന ലഭിക്കുന്നത്. ജൂണിൽ ബിഎംഡബ്ല്യു X6 M60i, സ്കോഡ കൊഡിയാക് RS, മെഴ്‌സിഡസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയ മോഡലുകളും വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് സാങ്കേതികവിദ്യ, ഉയർന്ന പെർഫോമൻസുള്ള എസ്.യു.വികൾ എന്നിവയിലേക്കാണ് വാഹന നിർമ്മാതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിപണി ട്രെൻഡ്
ടാറ്റ സിയറ ഇ.വി
ഇന്ത്യൻ വാഹന വിപണിയിലെ എക്കാലത്തെയും ഐക്കോണിക് എസ്.യു.വികളിലൊന്നായ ടാറ്റ സിയറ പുതിയ ഇലക്ട്രിക് അവതാരത്തിൽ ജൂൺ 30-ന് വിപണിയിൽ അവതരിപ്പിക്കും. വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ടാറ്റ സിയറ ഇ.വിയെ കാത്തിരിക്കുന്നത്. അടുത്ത തലമുറ ഡിസൈൻ, 500 കിലോമീറ്ററിലധികം റേഞ്ച്, ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ, പ്രീമിയം ഫീച്ചറുകൾ എന്നിവയുമായി സിയറ EV ടാറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട ഇലക്ട്രിക് എസ്‌യുവികളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ.
പ്രതീക്ഷിക്കുന്ന വില
19 മുതൽ 25 ലക്ഷം രൂപ വരെ
ആകർഷണം
സിയറ EVയ്ക്ക് 65 kWh, 75 kWh ബാറ്ററി ഓപ്ഷനുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പുതിയ ടീസറുകൾ സൂചിപ്പിക്കുന്നു. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.
പ്രമിയം ഇന്റീരിയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |