ന്യൂഡൽഹി: വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി 160 സാറ്റലൈറ്റ് സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധങ്ങളും (സാറ്റ്സാ) അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള 810.79 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയവും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ഒപ്പിട്ടു. ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്. 2029ൽ വിതരണം പൂർത്തിയാക്കും.
ജാഗ്വാർ, ഹോക്ക്, സുഖോയ് 30 വിമാനങ്ങളിൽ നിന്ന് കരയിലേക്ക് തൊടുക്കാൻ കഴിയുന്ന പ്രിസിഷൻ ഗൈഡഡ് ഗ്ലൈഡ് ബോംബാണ് സാറ്റ്സാ. ശത്രു വ്യോമതാവളങ്ങളെ നിർവീര്യമാക്കാനും ശേഷിയുണ്ട്. ഡി.ആർ.ഡി.ഒ തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത ആയുധത്തിൽ 60 ശതമാനവും തദ്ദേശീയ ഘടകങ്ങളാണ് ഉപയോഗിക്കുക.
The Defence Ministry has signed an ₹810.79 crore contract with Bharat Dynamics Limited (BDL) to procure 160 Satellite Smart Anti-Airfield Weapons (SATSAA) and associated equipment to enhance India’s air defence capabilities. The agreement was signed in New Delhi in the presence of Defence Secretary Rajesh Kumar Singh, with deliveries scheduled to be completed by 2029.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |