SignIn
Kerala Kaumudi Online
Friday, 11 September 2026 1.02 AM IST

മലയാളിയായ കെ.എ.എ സഞ്ജീബ് വ്യോമസേന എയർ ഓഫീസർ ഇൻ ചാർജ്

sanjeeb

തിരുവനന്തപുരം:എറണാകുളം സ്വദേശിയായ എയർ മാർഷൽ കെ.എ.എ സഞ്ജീബ് ഇന്ത്യൻ വ്യോമസേനയുടെ എയർ ഓഫീസർ ഇൻ ചാർജ് മെയ്ൻ്റനൻസായി വ്യോമസേനാ ആസ്ഥാനത്ത് ചുമതലയേറ്റു.

1988 സെപ്റ്റംബർ 3നാണ് കൊണ്ടെൻകൊളങ്ങര അബു അഹമ്മദ് സഞ്ജീബ് വ്യോമസേനയുടെ എയറോനോട്ടിക്കൽ

എൻജിനീയറിംഗ്(മെക്കാനിക്കൽ) ബ്രാഞ്ചിൽ ഔദ്യോഗിക സേവനം ആരംഭിക്കുന്നത്. വ്യോമസേനയിലേക്ക് ആദ്യമായി ഇൽയൂഷിൻ78 ഫ്‌ളൈറ്റ് റീഫ്യുവലർ വിമാനങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള എയർ ഹെഡ്ക്വാർട്ടേഴ്സ് പ്രൊജക്ട് മാനേജ്‌മെന്റ് ടീമിന്റെ ലീഡ് എൻജിനീയറും ടീം ലീഡറുമായിരുന്നു അദ്ദേഹം. വ്യോമസേനയിൽ അവാക്സ് വിമാനങ്ങൾ ഉൾപ്പെടുത്തുന്നതിലും പ്രവർത്തനസജ്ജമാക്കുന്നതിലും മുന്നിൽ നിന്നു പ്രവർത്തിച്ചു.

വ്യോമസേനാ ആസ്ഥാനത്ത് ഡയറക്ടർ ജനറൽ (എയർക്രാഫ്റ്റ്), ഡയറക്ടർ ജനറൽ (സിസ്റ്റം), അസിസ്റ്റന്റ് ചീഫ് ഒഫ് എയർ സ്റ്റാഫ് (മെയ്ന്റനൻ സ് പ്ലാൻസ്) തുടങ്ങി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.
2015ൽ 'വിശിഷ്ടസേവാമെഡലും', 2026ൽ 'അതിവിശിഷ്ടസേവാ മെഡലും' നേ‌ടി.ഭാര്യ:ഷെഹ്നാസ് സഞ്ജീബ്. മക്കൾ:സാഹിൽ സഞ്ജീബ്, സിഷാൻ സഞ്ജീബ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN AIRFORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA