SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

മാർപാപ്പയുടെ നില മെച്ചപ്പെടുന്നു

pic

റോം​:​ ​ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ​ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പ​യു​ടെ​ ​(88​)​ ​നില മെച്ചപ്പെടുന്നുണ്ടെന്ന് വത്തിക്കാൻ. ​മാ​ർ​പാ​പ്പ​യു​ടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് പനിയില്ലെന്നും വത്തിക്കാൻ വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങിയ അദ്ദേഹം ഇന്നലെ പ്രഭാത ഭക്ഷണവും കഴിച്ചു. സ്വതന്ത്രമായി ശ്വസിക്കുന്ന അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനവും രക്തസമ്മർദ്ദവും തൃപ്തികരമാണ്.

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഈ മാസം 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ന്യുമോണിയ കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360