SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.55 PM IST

ഇടതുപക്ഷക്കാർക്കെങ്കിലും അറിയാമോ ഇടതിന് ആ പേരുകിട്ടിയതെങ്ങനെയെന്ന്

flag
പ്രതീകാത്മക ചിത്രം

കേരള രാഷ്ട്രീയത്തിലെ രണ്ട് പ്രധാനമുന്നണികളാണ് ഇടതുപക്ഷവും വലതുപക്ഷവും. സിപിഎം നേതൃത്വം നൽകുന്ന മുന്നണിയെ ഇടതുപക്ഷമെന്ന് പൊതുവെ അറിയപ്പെടുമെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയെ വലതുപക്ഷം എന്ന് അറിയപ്പെടാറില്ല. ഐക്യ ജനാധിപത്യമുന്നണിയെന്നാണ് അവർ അറിയപ്പെടുന്നത്.

സോഷ്യലിസ്റ്റ് പുരോഗമന നയപരിപാടികളുള്ള രാഷ്ട്രീയപാർട്ടികളെയാണ് ഇടതുപക്ഷം എന്നുപറയുന്നത്. പാരമ്പര്യത്തെയും നിലവിലെ വ്യവസ്ഥകളെയും സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ളവരാണ് വലതുപക്ഷക്കാർ. മതം, സംസ്കാരം എന്നിവ സംരക്ഷിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. സ്വകാര്യ സംരംഭങ്ങളെയും സ്വതന്ത്ര വിപണിയെയും ഇവർ പരമാവധി പ്രോത്സാഹിപ്പിക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടലുകളിൽ ഇടതുപക്ഷത്തെക്കാർ കൂടുതൽ വ്യക്തിഗത സ്വാതന്ത്ര്യം ഇവർ അനുവദിക്കുന്നുണ്ട്.

കേരളത്തിൽ മാത്രല്ല ലോകത്തുതന്നെ പ്രധാനമായ ഒരു രാഷ്ട്രീയ ശക്തിയാണ് ഇടതുപക്ഷക്കാർ. എങ്ങനെയാണ് ഇടതുപക്ഷക്കാർക്ക് ആ പേരുലഭിച്ചതെന്ന് ശരിക്കുള്ള ഇടതുപക്ഷക്കാർക്കുപോലും അറിയില്ല എന്നതാണ് സത്യം. ഇടതുവശവുമായി ബന്ധമുള്ളതാണ് ആ പേര്. ഫ്രഞ്ച് വിപ്ളവകാലത്താണ് ഇടതുപക്ഷം എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് കണക്കാക്കുന്നത്. അക്കാലത്താണ് ഇപ്പോൾ നാം കാണുന്ന ജനാധിപത്യത്തിന്റെ പ്രാകൃതരൂപമായ സെനറ്റുകൾ റോമിലുൾപ്പെട രൂപീകരിപ്പെടുന്നത്. ഇതിൽ രണ്ടുവിഭാഗക്കാർ ഉണ്ടായിരുന്നു. പ്രഭുക്കന്മാരുടെ നേതൃത്വത്തിലുള്ള പെട്രീഷ്യമാരും സാധാണക്കാർക്ക് പ്രധാന്യമുള്ള പബ്ലിയൻമാരും. പബ്ലിയൻമാർ സെനറ്റിന്റെ ഇടതുവശത്താണ് ഇരുന്നിരുന്നത്. പെട്രീഷ്യമാർ വലതുവശത്തും.

കുറച്ചുനാൾ കഴിഞ്ഞതോടെ ഇടതുവശത്തിരുന്ന പബ്ലിയൻമാരെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നവരെയും ഇടതുപക്ഷക്കാർ എന്നു വിളിച്ചുതുടങ്ങി. ബ്രിട്ടീഷ് പാർലമെന്റിലും രാജഭരണത്തെ എതിർത്തിരുന്നവരുടെ സ്ഥാനം ഇടതുതന്നെയായിരുന്നു. കാലക്രമത്തിൽ ഇടതുപക്ഷക്കാർ ശക്തരാവുകയും പലയിടങ്ങളിലും പെട്രീഷ്യമാരുടെ മേൽ ആധിപത്യം പുലർത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും അവരുടെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നവരെ ലോകമെമ്പാടും ഇടതുപക്ഷക്കാർ എന്ന് വിളിച്ചുപോന്നു. വ്യക്തവും ശക്തവുമായ ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്നു ഇവർ.

ഇടതുപക്ഷ വിരോധികളും രാജഭക്തരെയും നിലവിലെ വ്യവസ്തകളിൽ മാറ്റം വേണ്ട എന്നുള്ളവരെയും കുറിക്കാൻ ലോകമാകെ വലതുപക്ഷം എന്നത് ഉപയോഗിച്ചുതുടങ്ങി. ഇന്ത്യയിലും ഈ രീതി തുടർന്നു. കമ്യൂണിസ്റ്റ് അനുഭാവികളാണ് ഇടതുപക്ഷ അംഗങ്ങൾ.

ഇന്ത്യയിൽ സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നിലപാടിൽ കമ്യൂണിസ്​റ്റുകാരും കോൺഗ്രസുകാരും ഒരുമിച്ച് നിന്നിരുന്നു. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്റ്യം കിട്ടിയതോടെ ഈ ഒത്തുപോകൽ അവസാനിച്ചു. രണ്ട് ആശയധാരകളായിതന്നെ അവർ നിലകൊണ്ടു. കാലക്രമത്തിൽ ഇന്ത്യയിൽ പലസംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന്റെ ശക്തി കാര്യമായി കുറഞ്ഞു. മത, ജാതി വിഭാഗങ്ങൾ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിത്തുടങ്ങിയതും ആശയങ്ങളിലും മൂല്യങ്ങളിലുമുണ്ടായ തകർച്ചയുമാണ് ഇതിന് കാരണമെന്നാണ് ഇടതുപക്ഷക്കാർ തന്നെ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEFT WING POLITICS, ORIGIN OF LEFT WING, POLITICAL IDEOLOGY, IDATHUPAKSHAM, LEFT POLITICS HISTORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360