വാഷിംഗ്‌ടൺ: ഫിഫ ലോകകപ്പിലെ യുഎസ്‌എയുടെ മത്സരത്തിന് പിന്നാലെ വാക്കുപാലിച്ച് ഡൊമിനോസ്. മത്സരത്തിൽ യുഎസ്‌എയുടെ ഏതെങ്കിലുമൊരു താരത്തിന് ചുവപ്പുകാർഡ് ലഭിച്ചാൽ ഒരു മില്യൺ ഡോളർ മൂല്യമുള്ള എമർജൻസി പിസകൾ വിതരണം ചെയ്യുമെന്നായിരുന്നു ഡൊമിനോസിന്റെ വാഗ്ദാനം. ഇന്നലെ യുഎസ്‌എയും ബോസ്‌നിയ ആന്റ് ഹെർസിഗോവിനെയും തമ്മിൽ നടന്ന മത്സരത്തിൽ യുഎസ്‌എ താരം ഫൊളാറിൻ ബലോഗണിന് ചുവപ്പുകാർഡ് ലഭിച്ചിരുന്നു.
ലോകകപ്പിലെ 32-ാം റൗണ്ട് മത്സരത്തിനിടെയാണ് യുഎസ്‌എ സ്ട്രൈക്കർക്ക് ചുവപ്പുകാർഡ് ലഭിച്ചത്. ചുവപ്പുകാർഡ് ലഭിച്ചെങ്കിലും മത്സരത്തിൽ യുഎസ്‌എ പുറത്തായില്ല. രണ്ടാം പകുതിയിൽ ബലോഗൺ പുറത്തുപോയെങ്കിലും മാലിക് തിൽമാന്റെ ഫ്രീ കിക്കിലൂടെ ടീം മറ്റൊരു ഗോൾ കൂടി സ്വന്തമാക്കി. ഇതോടെ യുഎസ്‌എ 16-ാം റൗണ്ടിലേയ്ക്ക് പ്രവേശനം നേടുകയും ചെയ്തു.
32-ാം റൗണ്ട് മത്സരത്തിൽ യുഎസ്എയുടെ സ്റ്റാർ പ്ളേയറായിരുന്നു ബലോഗൺ. ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ടൂർണമെന്റിലെ തന്റെ മൂന്നാമത്തെ ഗോൾ നേടിയായിരുന്നു താരം കളം വിട്ടത്.
കഴിഞ്ഞ മേയിൽ പുറത്തിറക്കിയ പ്രസ്‌താവനയിലൂടെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് സൗജന്യമായി പിസ നൽകുമെന്ന് ഡൊമിനോസ് പ്രഖ്യാപിച്ചിരുന്നു. 60,000ത്തിലധികം മീഡിയം പിസയാണ് സൗജന്യമായി നൽകുന്നത്. ജൂൺ 10ന് മുൻപായി ഡൊമിനോസിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കാണ് സൗജന്യമായി പിസ ലഭിക്കുന്നത്. ഡൊമിനോസിന്റെ സമ്മാന പദ്ധതിയിൽ എൻറോളും ചെയ്തിരിക്കണം. ഇന്നുവരെയാണ് സൗജന്യമായി ഡൊമിനോസ് പിസ ആസ്വദിക്കാനുള്ള അവസരമുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |