SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.34 AM IST

ഗുഡ് മോർണിംഗ് മെസി; ഗുഡ് നൈറ്റ് ക്രിസ്റ്റ്യാനോ

READ ENGLISH VERSION
football

കൻസാസ് സിറ്റി /ഹൂസ്റ്റൺ: ലോകകപ്പിലെ ആദ്യ പടയോട്ടത്തിനിറങ്ങുന്ന ലയണൽ മെസിക്ക് 'ഗുഡ് മോർണിംഗ്" പറഞ്ഞ് ഈ പുലരി തുടങ്ങാം. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും അൾജീരിയയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറരയ്‌ക്കാണ്. രാത്രി പത്തരയ്ക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കോംഗോയും തമ്മിലുള്ള മത്സരം. ഇംഗ്ളണ്ടും ക്രൊയേഷ്യയും തമ്മിലുള്ള തീപാറും പോര് രാത്രി ഒന്നരയ്ക്ക് തുടങ്ങും.

 വിവാദമായി തോക്ക് ആഘോഷം

ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ ഇറാന്റെ രണ്ടാം ഗോൾ നേടിയശേഷം മുഹമ്മദ് മൊഹെബ്ബി കൈകൊണ്ട് തോക്ക് ചൂണ്ടുന്ന രീതിയിൽ ആഘോഷപ്രകടനം നടത്തിയത് വിവാദമായി. ഗാലറിയിൽ ഇറാൻ ടീമിനെതിരെ പഴയ ഇറാന്റെ പതാകയുമേന്തി പ്രതിഷേധിച്ചവർക്ക് നേരേയായിരുന്നു മൊഹെബ്ബിയുടെ തോക്കുചൂണ്ടൽ. ഇറാന്റെ ദേശീയ ഗാനാലാപനം മുതൽ ഗാലറിയിൽ നിന്ന് കൂക്കുവിളിയുണ്ടായി.

 നിരനിരയായി സമനിലകൾ

ലോകകപ്പിൽ കഴിഞ്ഞ രാത്രി പിറന്നത് തുടർച്ചയായ നാലുസമനിലകൾ. കേപ് വെർദേ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചതിന് പിന്നാലെ ഈജിപ്ത് ബെൽജിയത്തെയും സൗദി ഉറുഗ്വേയേയും 1-1ന് കുരുക്കിയിട്ടു. ഇറാൻ ന്യൂസിലൻഡിനെ സമനിലയിലാക്കിയത് 2-2ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360