
അറ്റ്‌ലാന്റ: ഒരിക്കൽക്കൂടി ഫൈനലിലേക്കെത്താൻ കച്ചമുറുക്കി ലയണൽ മെസിയുടെ അർജന്റീന. ചിരവൈരികളായ നീലവരയൻ കുപ്പായക്കാരെ കണ്ണീരുകുടിപ്പിക്കാൻ ഹാരി കേനും ജൂഡ് ബെല്ലിംഗ്ഹാമും അണിനിരക്കുന്ന ഇംഗ്ളണ്ട്. അറ്റ്ലാന്റയിൽ ഇന്ന് രാത്രി നടക്കുന്ന അർജന്റീനയും ഇംഗ്ളണ്ടും തമ്മിലുള്ള ലോകകപ്പ് സെമിക്ക് ഫൈനലിനോളം വീറും വീര്യവും.
ഗ്രൂപ്പ് റൗണ്ടിൽ താരതമ്യേന ദുർബലരായ എതിരാളികളെ പ്രകമ്പനം കൊള്ളിച്ചെങ്കിലും നോക്കൗട്ടിലെ ഓരോ മത്സരത്തിലും വിറച്ചുപോയ മെസിപ്പടയ്ക്ക് ഇംഗ്ലണ്ട് വലിയ വെല്ലുവിളിയാകും. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയേയും ഘാനയേയും പാനമയേയും നോക്കൗട്ടിൽ കറുത്തകുതിരകളായ കോംഗോയേയും ആതിഥേയരായ മെക്സിക്കോയേയും നോർവേയേയേും കീഴടക്കിയവരാണ് ഇംഗ്ളണ്ടുകാർ. ഹാരി കേനും ജൂഡും മാത്രമല്ല ബുക്കായോ സാക്കയും ആന്തണി ഗോർഡനും എബരേച്ചി എസെയും ഡെക്ളാൻ റൈസുമൊക്കെയടങ്ങുന്ന ടീം വർക്കിൽ വിശ്വസിക്കുന്നവരുടെ കൂട്ടമാണ് ഇംഗ്ളണ്ടിന്റേത്.
കേപ്പ് വെർദേ, ഈജിപ്ത്, സ്വിറ്റ്സർലാൻഡ് എന്നിവർക്കെതിരെ നോക്കൗട്ടിൽ അവസാനസമയത്ത് നേടിയ ഗോളുകൾക്കാണ് അർജന്റീന ജയിച്ചിരുന്നത്. റഫറിയും ഫിഫയും സഹായിക്കുന്നുവെന്ന ആരോപണവും മെസിയേയും സംഘത്തേയും വേട്ടയാടുന്നു. അതേസമയം ഗോളടിക്കാൻ മെസി മാത്രം എന്ന സ്ഥിതിമാറി മക് അലിസ്റ്ററും അൽവാരേസും ലൗതാരോ മാർട്ടിനെസുമൊക്കെ ഗോൾ കണ്ടെത്തിയത് സ്കലോണിയുടെ ശിഷ്യർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
യുണൈറ്റ് 8 സ്പോർട്സിലും സീ ഫൈവിലും ലൈവ്
Lionel Messi's Argentina are determined to secure another place in the FIFA World Cup final as they prepare for a high-stakes semifinal clash. Standing in their way is England, led by star players Harry Kane and Jude Bellingham, who are eager to end Argentina's hopes and book their own place in the final in what promises to be a thrilling encounter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |