
ലോസ് ആഞ്ചലസ്: നോക്കൗട്ടിലെത്താമെന്ന പ്രതീക്ഷകൾ അവസാനിച്ച് ജി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഇറാൻ ഫിഫ ലോകകപ്പിൽ നിന്ന് പുറത്ത്. ബെൽജിയം, ന്യൂസിലാൻഡ്, ഈജിപ്ത് എന്നിവരുമായി ഏറ്റുമുട്ടിയ ഇറാൻ ഒരു മത്സരം പോലും തോൽക്കാതെയാണ് പുറത്തായിരിക്കുന്നത്.
അവസാന നിമിഷത്തിൽ അൾജീരിയയ്‌ക്കെതിരെ ഓസ്ട്രിയ നേടിയ സമനിലയാണ് ഇറാന്റെ പ്രതീക്ഷകൾ തകർത്തത്. ഇതോടെ ഏഴാം തവണയും ടൂർണമെന്റിലെ നോക്കൗട്ട് ഫൈനലിസ്റ്റ് പട്ടികയിൽ നിന്ന് ഇറാൻ പുറത്താവുകയായിരുന്നു. ഈജിപ്തിനെതിരെ 1-1 എന്ന സമനിലയോടെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാക്കിയ ഇറാൻ തങ്ങളുടെ വിധിയറിയാൻ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കവേയാണ് ഇടിത്തീയായി വാർത്തയെത്തിയത്. ഓസ്ട്രിയയെ മറികടന്ന് അൾജീരിയ ലീഡ് നേടിയപ്പോൾ ആ പ്രതീക്ഷകൾ അവസാനിച്ചു. ഓസ്ട്രിയ 3-3 എന്ന സമനിലയിൽ കളി അവസാനിപ്പിക്കുകയായിരുന്നു.
വിസ അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇറാന്റെ ലോകകപ്പ് യാത്ര. തോൽക്കാത്ത റെക്കോർഡും ആവേശകരമായ പ്രകടനങ്ങളും കാഴ്‌ചവച്ചിട്ടും ഭാഗ്യം തുണച്ചില്ല. ലോകകപ്പിന്റെ തുടക്കം മുതൽ കോച്ച് ആമിർ ഗലെനോയിയും മറ്റ് കളിക്കാരും അമേരിക്കൻ അധികൃതർ ടീമിനുമേൽ ഏർപ്പെടുത്തിയ നിരവധി നിയന്ത്രണങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ അധികൃതരിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടും ധീരമായ പോരാട്ടം കാഴ്ചവച്ച ഇറാൻ തലയുയർത്തിപ്പിടിച്ചുതന്നെയാണ് കളിക്കളത്തിൽ നിന്ന് മടങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |