SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.30 AM IST

ഒ​റ്റ​ ​ഗോ​ളി​ൽ​ ​സ്പാ​നി​ഷ് ​ജ​യം, പോ​ർ​ച്ചു​ഗ​ൽ​ ​പ്രീ​ ​ക്വാ​ർ​ട്ട​റി​ൽ​ ​പു​റ​ത്ത്

spain

ഡാ​ല​സ് ​:​ ​ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ​ 90​-ാം​ ​മി​നി​ട്ടി​ൽ​ ​മൈ​ക്കേ​ൽ​ ​മെ​റീ​നോ​ ​നേ​ടി​യ​ ​ഗോ​ളി​ന് ​പോ​ർ​ച്ചു​ഗ​ലി​നെ​ ​തോ​ൽ​പ്പി​ച്ച് ​സ്പെ​യ്ൻ​ ​ലോ​ക​ക​പ്പ് ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി.​ഇ​രു​ ​പ​കു​തി​ക​ളി​ലും​ ​ഇ​രു​ഭാ​ഗ​ത്തും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​ൾ​ ​കീ​പ്പ​ർ​മാ​രു​ടെ​ ​സേ​വു​ക​ളാ​ണ് ​ല​ക്ഷ്യം​ ​ഭേ​ദി​ക്കു​ന്ന​തി​ൽ​ ​ത​ട​സ​മാ​യി​ ​നി​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ക​ളി​ ​അ​വ​സാ​ന​ത്തോ​ട് ​അ​ടു​ത്ത​പ്പോ​ൾ​ ​ല​ക്ഷ്യം​ ​തെ​റ്റി​നി​ന്ന​ ​ഗോ​ളി​യെ​ ​മ​റി​ക​ട​ന്ന് ​മെ​റീ​ന​ ​പെ​ട്ടെ​ന്ന് ​ല​ഭി​ച്ച​ ​അ​വ​സ​ര​ത്തി​ൽ​ ​സ്കോ​ർ​ ​ചെ​യ്തു.


41​കാ​ര​ൻ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ​ ​പോ​ർ​ച്ചു​ഗ​ലി​നെ​തി​രെ​ 18​കാ​ര​ൻ​ ​ലാ​മി​ൻ​ ​യ​മാ​ലി​നെ​ ​കു​ന്ത​മു​ന​യാ​ക്കി​യാ​ണ് ​സ്പെ​യ്ൻ​ ​ക​ളി​ച്ച​ത്.​ ​ആ​ദ്യ​ ​മു​ന്നേ​റ്റം​ ​സ്പാ​നി​ഷ് ​പ​ട​യു​ടേ​താ​യി​രു​ന്നു​വെ​ങ്കി​ലും​ ​പോ​ർ​ച്ചു​ഗ​ൽ​ ​ഗോ​ളി​ ​ഡീ​ഗോ​ ​കോ​സ്റ്റ​ ​ഇ​ര​ട്ട​ ​സേ​വു​ക​ളി​ലൂ​ടെ​യ​ത് ​നി​ർ​വീ​ര്യ​മാ​ക്കി.37​-ാം​ ​മി​നി​ട്ടി​ൽ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​ഒ​രു​ ​ബൈ​സ​ക്കി​ൾ​ ​കി​ക്കി​നു​ള്ള​ ​ശ്ര​മം​ ​സ്പാ​നി​ഷ് ​ഗോ​ളി​ ​ഉ​നേ​യ് ​സി​മോ​ൺ​ ​ഡൈ​വ് ​ചെ​യ്ത് ​ക​യ്യി​ലൊ​തു​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360