SignIn
Kerala Kaumudi Online
Sunday, 27 September 2026 1.43 AM IST

ആക്സിസ് മ്യൂച്വൽ ഫണ്ടും ഗ്രിപ്പ് ഇൻവെസ്റ്റും സഹകരിക്കുന്നു

axis

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ടും ഫിക്സഡ്-ഇൻകം നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രിപ്പ് ഇൻവെസ്റ്റുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ വിവിധ നിക്ഷേപ സ്കീമുകൾ ഗ്രിപ്പ് ഇൻവെസ്റ്റ് ആപ്പിലൂടെ നിക്ഷേപകർക്ക് ഇതിലൂടെ ലഭ്യമാകും. ഗ്രിപ്പ് ആപ്പ് വഴി നിക്ഷേപകർക്ക് ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് ഫണ്ടുകളിലേക്ക് എളുപ്പത്തിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. ബോണ്ട് നിക്ഷേപകർക്ക് അവരുടെ വരുമാനം നേരിട്ട് ആക്സിസ് മ്യൂച്വൽ ഫണ്ട് സ്കീമുകളിലേക്ക് റീ-ഇൻവെസ്റ്റ് ചെയ്യാൻ സഹായിക്കുന്ന ഗ്രിപ്പ് ഇൻവെസ്റ്റിന്റെ 'ഓട്ടോ-എസ്‌.ഐ‌.പി' ഫീച്ചറാണ് ഇതിലെ പ്രധാന സവിശേഷത. നിക്ഷേപകരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും റിസ്ക് താല്പര്യങ്ങൾക്കും അനുസരിച്ച് വൈവിധ്യമാർന്ന പോർട്ട്ഫോളിയോകൾ നിർമ്മിക്കാൻ ഇത് അവരെ സഹായിക്കും. ഈ ഓട്ടോമേറ്റഡ് റീ-ഇൻവെസ്റ്റ്മെന്റ് സംവിധാനം വഴി കൂട്ടുപലിശയുടെ ഗുണഫലങ്ങളിലൂടെ ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AXIS MUTUAL FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360