ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം ഭീകരാക്രമണ ശ്രമമാണെന്ന് സ്ഥിരീകരിച്ച് യുഎഇ. വിമാനം തട്ടിയെടുക്കാൻ വേണ്ടിയാണ് ശ്രമിച്ചതെന്നും മുഴുവൻ വിവരങ്ങളും ഉടൻ നൽകുമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രോസിക്യൂട്ടർ ജനറൽ വ്യക്തമാക്കി. സംഭവത്തിന്റെ സാഹചര്യങ്ങൾ, അതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ, ബന്ധപ്പെട്ട കണ്ണികൾ എന്നിവ കണ്ടെത്തുന്നതിനൊപ്പം ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഫ്ലൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാൻ സ്വദേശിയായ ഹമാം അൽഹമാമി ആണെന്ന റോയിട്ടേഴ്സ് റിപ്പോർട്ടിൽ യുഎഇ അധികൃതർ പ്രതികരിച്ചിട്ടില്ല. യുഎഇയിൽ ജനിച്ച ഹമാമിന്റെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയക്കാരിയുമാണ്. തീവ്രവാദപരമായ കാഴ്ചപ്പാടുകളുണ്ടെന്ന് കണ്ടെത്തിയതിനാൽ സ്വന്തം രാജ്യമായ ഒമാൻ ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നാണ് വിവരം.
വിമാനത്തിലെ ആക്രമണം ഭീകരപ്രവർത്തനമാണെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗാർഗാഷും പറഞ്ഞിരുന്നു. അക്രമി ഒമാനി സഹപൈലറ്റിന് ഭീകരഗ്രൂപ്പുകളുമായോ ഇറാൻ അടക്കം ഏതെങ്കിലും വിദേശ രാജ്യവുമായ ബന്ധമുണ്ടോയെന്ന് യുഎഇ അന്വേഷിച്ചുവരികയാണ്. ഇയാളെ സൗദി അറേബ്യ യുഎഇയ്ക്ക് കൈമാറി. പ്രതിയെ വിട്ടുകിട്ടാൻ ഇസ്രയേൽ ശ്രമിക്കുന്നുണ്ട്. തെളിവില്ലാത്തതിനാൽ ഇറാന് പങ്കുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഇസ്രയേലിന്റെ പ്രതികരണം.
പ്രതി മതപരമായ തീവ്ര ആശയങ്ങൾക്ക് അടിമയും ജൂതവിരോധിയും ആയിരുന്നെന്ന് സഹപ്രവർത്തകരിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് യാത്രാമദ്ധ്യേ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച് ദുബായ് - ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനം തകർക്കാൻ സഹപൈലറ്റ് ശ്രമിച്ചത്.
The UAE has confirmed that the attack on a Flydubai flight was a terrorist attack. The UAE Prosecutor General said the attacker attempted to take control of the aircraft and that an investigation is underway into the circumstances, motives and possible links involved.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |