SignIn
Kerala Kaumudi Online
Thursday, 01 October 2026 1.30 AM IST

സർക്കാരുകൾക്ക് ആവശ്യമെങ്കിൽ വിമാനവും ഹെലികോപ്ടറും വിട്ടുനൽകും ,​ പ്രത്യുപകാരം വേണ്ടെന്ന് എംഎ യൂസഫലി

yousaf-ali-

ദുബായ് : തന്റെ രാജ്യത്തിനും സർക്കാരിനും തന്റെ സ്വന്തം വിമാനവും ഹെലികോപ്ടറും വിട്ടുനൽകാൻ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. അതിന് തനിക്ക് അതിന്റഎ പേരിൽ ആരുടെ കൈയിൽ നിന്ന് യാതൊരു ആനുകൂല്യവും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നും അത് ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെയെന്നും യൂസഫലി കൂട്ടിച്ചേർത്തു. . കേരളത്തിലെ മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണോ ശരിയാണോ എന്നു പറയാൻ താനാളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MA YOUSAFALI, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360