
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ചു. യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതോടെ പ്രവാസികൾ കടുത്ത ആശങ്കയിലാണ്. പശ്ചിമേഷ്യൻ സംഘർഷം മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യാക്കാർക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച കുവൈറ്റിനും ബഹ്റൈനും നേരെ ഇറാൻ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ ഉണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, അമേരിക്കയുടെ വ്യോമാക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായും ഇറാൻ അടച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് അടയ്ക്കുന്നുവെന്നാണ് ഇറാൻ അറിയിച്ചത്. കപ്പലുകൾ പൂർണമായി നിരോധനം ഏർപ്പെടുത്തി. അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ വെടിവയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |