അബുദാബി: യുഎഇയിൽ ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ദിവസം മുഴുവൻ നേരിയതോ മിതമോ ആയ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഇർപ്പം നിറഞ്ഞ കാലാവസ്ഥയായിരുന്നു.
കിഴക്ക്, തെക്ക് പ്രദേശങ്ങളും ഇന്ന് മേഘാവൃതമാകാൻ സാദ്ധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞിന് സാദ്ധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്ന് താമസക്കാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അറേബ്യൻ ഗൾഫും ഒമാൻ കടലും ചിലപ്പോൾ പ്രക്ഷുബ്‌ദ്ധമാകാൻ സാദ്ധ്യതയുണ്ട്.
അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിലെയും ദുബായിലെയും ഏറ്റവും കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ഷാർജയിലെ ഏറ്റവും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസായിരിക്കും.
The UAE's National Center of Meteorology has forecast partly cloudy weather today, with chances of fog and reduced visibility in several areas. Red and Yellow alerts have been issued due to dense fog, and residents are advised to exercise caution while travelling. Temperatures are expected to reach up to 45°C in Abu Dhabi, Dubai, and Sharjah.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |