SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

പ്രവാസികൾ അടക്കമുള്ള കുവൈറ്റ് നിവാസികൾ ജാഗ്രത പാലിക്കണം, വരും ദിവസങ്ങൾ കടുപ്പമുള്ളതായിരിക്കുമെന്ന് മുന്നറിയിപ്പ്

READ ENGLISH VERSION
kuwait

കുവൈറ്റ് സിറ്റി: കുവൈറ്റിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്നാണ് അറിയിപ്പ്. വരുന്ന ശനിയാഴ്‌ച താപനില 43 ഡിഗ്രി സെൽഷ്യസിലേയ്ക്ക് എത്തുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ചൊവ്വാഴ്‌ച വൈകുന്നേരം മുതൽ കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്‌ടർ ധാരാർ അൽ അലി പറഞ്ഞു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് മാറി വീശുന്ന കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ നിലയിൽ വീശാനിടയുണ്ട്. ചില പ്രദേശങ്ങളിൽ നേരിയ മൂടൽ മഞ്ഞുണ്ടാകാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, KUWAIT, TEMPERATURE RISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360