അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉൾപ്പെടെയുള്ള വാരാന്ത്യ ദിനങ്ങളിൽ രാജ്യത്തിന്റെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
രാത്രിയിലും പുലർച്ചെയും ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും കാഴ്ചപരിധി കുറയുന്ന രൂപത്തിൽ നേർത്ത മഞ്ഞിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുള്ളത് ലിവയിലാണ്. അതേസമയം ഫുജൈറയിൽ താപനില താരതമ്യേന കുറവായിരിക്കും. 35 ഡിഗ്രി സെൽഷ്യസായിരിക്കും താപനില.
National Centre of Meteorology forecasts continued high temperatures and humidity across the UAE. Weekend days will see partly cloudy conditions in northern and eastern regions. Coastal areas face potential heavy fog at night and early morning, reducing visibility. Liwa is projected for the highest temperatures, with Fujairah cooler at around 35°C.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |