SignIn
Kerala Kaumudi Online
Thursday, 13 August 2026 6.06 PM IST

പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ കാലാവസ്ഥ മാറുന്നു, മഴയ്ക്കും മൂടൽമഞ്ഞിനും സാദ്ധ്യത

uae
യുഎഇ

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നാണ് അറിയിപ്പ്.

ഞായറാഴ്ചയോടെ വടക്കൻ, കിഴക്കൻ മേഖലകളിൽ ആകാശം മേഘാവൃതമാകാനും നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴി‌ഞ്ഞ ദിവസങ്ങളിൽ കടുത്ത ചൂടാണ് യുഎഇയിൽ അനുഭവപ്പെട്ടത്.ചില പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാലാവസ്ഥ മാറുന്നത്.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയും തീരപ്രദേശങ്ങളിൽ ഈർപ്പം വർദ്ധിക്കാനും മൂടൽമഞ്ഞിനും സാദ്ധ്യതയുമുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ ആയിരിക്കും. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ ഉയർന്നേക്കും. അതേസമയം, ഒമാനിലും അറേബ്യൻ ഗൾഫിലും കടൽ ശാന്തമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary

The UAE's National Centre of Meteorology forecasts a weather shift in the coming days, following recent temperatures up to 48°C. Saturday will be clear to partly cloudy. By Sunday, northern and eastern regions may see cloudier skies with light rain. Coastal areas could experience increased humidity and fog. Wind speeds will be moderate, and seas calm.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULFNEWS, UAE, UAE WEEKEND WEATHER, UAE RAIN, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360