SignIn
Kerala Kaumudi Online
Saturday, 26 September 2026 8.32 AM IST

' ഓർമ്മയുണ്ടോ ഈ പേജർ ?​ ' : നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ യു.എന്നിൽ നാടകീയ രംഗങ്ങൾ

f

ന്യൂയോർക്ക്: 'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനെ അഭിസംബോധന ചെയ്യവെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ചോദിച്ചു.

2024 സെപ്‌തംബറിൽ ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ നടത്തിയ പേജർ സ്‌ഫോടന പരമ്പര ഓർമ്മിപ്പിക്കുകയായിരുന്നു നെതന്യാഹു. ശത്രു ശൃംഖലകളിലേക്ക് നുഴഞ്ഞുകയറാനും അവയെ തകർക്കാനുമുള്ള ഇസ്രയേലിന്റെ ശേഷി വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഹിസ്ബുള്ളയുടെ ഭൂരിഭാഗം റോക്കറ്റ് ശേഖരവും ഉന്നത നേതാക്കളും ഇല്ലാതായെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി.

അതേസമയം, ഗാസ യുദ്ധത്തിന്റെ പേരിൽ വേദിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും നെതന്യാഹു വകവച്ചില്ല. തന്റെ പ്രസംഗം ബഹിഷ്കരിച്ച 70 ഓളം രാജ്യങ്ങളുടെ നയതന്ത്രജ്ഞരെ നെതന്യാഹു ഭീരുക്കളെന്ന് വിശേഷിപ്പിച്ചു. താത്പര്യമില്ലാത്ത ആരെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ ഉടൻ ഇറങ്ങി പോകണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. വേദിക്ക് പുറത്ത് നടന്ന പ്രതിഷേധങ്ങളെയും തള്ളി.

'ഗാസയിലെ

വംശഹത്യ നുണ'


 ഗാസയിലെ വംശഹത്യ സംബന്ധിച്ച ആരോപണങ്ങളെ തള്ളിയ നെതന്യാഹു, അവയെ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയെന്ന് വിശേഷിപ്പിച്ചു. ഇറാൻ ഭരണകൂടം വൈകാതെ തകരുമെന്നും പറഞ്ഞു

 ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ജൂതവിരുദ്ധനാണെന്നും മിക്ക ജൂത വംശജർക്കും ന്യൂയോർക്ക് ഇപ്പോൾ സുരക്ഷിതമായി തോന്നുന്നില്ലെന്നും വിമർശനം


പേ​ജ​റിനെ​ ​ബോം​ബാ​ക്കി​യ ​ഇ​സ്ര​യേൽ


ഇ​സ്ര​യേ​ലി​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഏ​ജ​ൻ​സി​യായ ​മൊ​സാ​ദ് ഹി​സ്ബു​ള്ള​യു​ടെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​പേ​ജ​റു​ക​ളും നൂറുകണക്കിന് വാക്കിടോക്കികളും​ ​ഒ​റ്റ​ ​മെ​സേ​ജി​ലൂ​‌​ടെയാെണ്​ കൂട്ടത്തോടെ ​പൊ​ട്ടി​ത്തെ​റി​പ്പി​ച്ചത്. ​ 42 പേർ കൊല്ലപ്പെട്ടു. നാലായിരത്തോളം പേർക്ക് പരിക്കേറ്റു. വി​ദേ​ശ​ത്തു​ നി​ന്ന് ലെബനനിലേക്ക് എത്തിച്ച ​പേ​ജ​റു​കളുടെ നിർമ്മാണഘട്ടത്തിനിടെ​ ​സ്‌​കാ​ന​റു​ക​ൾ​ക്കു​ ​പോ​ലും​ ​ക​ണ്ടു​പി​ടി​ക്കാ​നാ​വാ​തെ​ ​സ്ഫോ​ട​ക​വ​സ്തു​ക്കൾ ഒളിപ്പിക്കുകയായിരുന്നു.​ ​ശ​ത്രു​ക്കളുടെ കണ്ണുവെട്ടിക്കാൻ ​ഹി​സ്ബു​ള്ള​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​ഉ​പേ​ക്ഷി​ച്ചാ​ണ് ​പേ​ജ​റു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360