SignIn
Kerala Kaumudi Online
Wednesday, 19 August 2026 1.12 AM IST

എന്ത്  വിശ്വിസിച്ച് ആശുപത്രിയിൽ കിടക്കും?   അഞ്ച്  കോടിയിലേറെ രൂപയുടെ വ്യാജ   മരുന്നുകൾ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്

ai-image
പ്രതീകാത്മക ചിത്രം

ബംഗളൂരു: മരുന്ന് നിർമ്മാണ കേന്ദ്രത്തിൽ അഞ്ച് കോടിയിലേറെ രൂപയുടെ വ്യാജ മരുന്നുകൾ പിടികൂടി. ബംഗളൂരുവിലെ രാമനഗര ജില്ലയിലെ ബിഡദിയിൽ നടന്ന റെയ്‌ഡിലാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന നിർമ്മാണ കേന്ദ്രത്തിൽ വ്യാജമരുന്നുകൾ പിടികൂടിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ വ്യാജമരുന്നുകൾ റീപാക്ക് ചെയ്ത് പ്രമുഖ രാജ്യാന്തര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരിലും ലേബലുകളിലും വിപണിയിലെത്തിച്ചിരുന്നതായാണ് അധികൃതരുടെ കണ്ടെത്തൽ. ഭക്ഷ്യസുരക്ഷാ ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ എൻഫോഴ്‌സ്‌മെന്റാണ് പരിശോധന നടത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നാണ് മരുന്നുകൾ എത്തിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇവ പിന്നീട് ബിഡദിയിലെ കേന്ദ്രത്തിൽ വീണ്ടും പാക്ക് ചെയ്ത് പ്രമുഖ മരുന്ന് കമ്പനികളുടെ പേരിൽ വിൽപ്പന നടത്തുകയായിരുന്നു.'ഡ്രഗ് മാഫിയ'യുടെ പ്രവർത്തനമാണിതെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു. വിപണി വിലയേക്കാൾ ഏകദേശം 50 ശതമാനം കുറഞ്ഞ നിരക്കിലാണ് വ്യാജമരുന്നുകൾ ആശുപത്രികൾക്ക് വിതരണം ചെയ്തിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പിടിച്ചെടുത്ത മരുന്നുകളിൽ ചിലത് തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐ.സി.യു) ഉപയോഗിക്കേണ്ടവയാണെന്ന വിവരം പുറത്തുവന്നത് ഏറെ ആശങ്കയുണർത്തുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു. റെയ്ഡിൽ പിടിയിലായ പ്രതിയെ പൊലീസിന് കൈമാറി. ബിഡദിയിലെ കേന്ദ്രത്തിലേക്ക് മരുന്നുകൾ എത്തിച്ചവരെയും ഇവിടെ നിന്ന് മരുന്നുകൾ വാങ്ങിയവരെയും അടക്കം മുഴുവൻ വിതരണശൃംഖലകളെയും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വലിയ ശൃംഖലയ്ക്ക് പിന്നിൽ ഇതേ സംഘത്തിന് പങ്കുണ്ടോയെന്നും അന്വേഷണത്തിൽ പരിശോധിക്കുന്നുണ്ട്. റെയ്ഡിന് വഴിയൊരുക്കിയ വിവരം കൈമാറിയ വ്യക്തിക്ക് പാരിതോഷികം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

English Summary

A major counterfeit medicine racket was uncovered in Bidadi, Ramanagara, near Bengaluru, where authorities seized fake medicines worth over ₹5 crore from an unlicensed facility.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAKE MEDICINE, BENGALURU, LATESTNEWS, ICU DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360