SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.45 AM IST

മസൂദിന്റെ പുസ്‌തകം; ഗുജറാത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻഐഎ

d

ന്യൂഡൽഹി: ഗുജറാത്തിലും മദ്ധ്യപ്രദേശിലും പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. ജെയ്ഷെ തലവൻ മസൂദ് അസഹറിന്റെ പുസ്‌തകം ഗുജറാത്തി ഭാഷയിലേക്ക് വിവർത്തനം ചെയ്‌തവർ അടക്കം എട്ടുപേരെ ഭീകരവിരുദ്ധ സെൽ അറസ്റ്റു ചെയ്‌തിരുന്നു.

ഭീകരത പ്രോത്‌സാഹിപ്പിക്കാൻ മസൂദ് അസർ എഴുതിയ 'ദർസ്-ഇ-ജിഹാദ്' എന്ന പുസ്‌തകമാണ് ഉറുദുവിൽ നിന്ന് ഗുജറാത്തിലേക്ക് വിവർത്തനം ചെയ്‌തത്. യുവാക്കളെ ആകർഷിക്കാൻ രൂപീകരിച്ച 'ദാരുൾ ഇസ്ലാം ഗുജറാത്ത് ജെയ്‌ഷെ മുഹമ്മദ്' എന്ന സംഘടനയുടെ മറവിൽ ജെയ്‌ഷെ മുഹമ്മദിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം.

അഹമ്മദ് അബ്ദുല്ല ഗജിവാല (19), ഇബ്രാഹിം മുഹമ്മദ് ഹുസൈൻ ഗാഗ (30), ദാസിർ അബ്ദുല്ല ഗജിവാല (22), സക്കറിയ ദുറാനി മുഹമ്മദ് അമ്മർ ഗാഗ (21), മുഹമ്മദ് അമിൻ ഷെറ (21), മുഫ്തി ഫൗജാൻ ഇസ്മായിൽ ദൗവ (40, മുഹമ്മദ് അബ്ദുൾ റഹ്മാൻ സാവ്ദി (22, ബിലാൽ ദുറാനി മുഹമ്മദ് അമ്മർ ഗാഗ (18) എന്നിവരാണ് അറസ്റ്റിലായത്. മസൂദിന്റെ പുസ്‌തകം വിവർത്തനം ചെയ്‌തത് ഇബ്രാഹിം മുഹമ്മദ് ഹുസൈൻ ഗാഗയും സക്കറിയയും ചേർന്നാണ്.

പ്രതികൾ പാകിസ്ഥാൻ ഹാൻഡ്‌ലർമാരായ അബ്ദുള്ള, മുഹമ്മദ് ഉമർ എന്നിവരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ഫോണുകളിൽ നിന്ന് കണ്ടെത്തി. ജെയ്‌ഷെയോടുള്ള കൂറ് തെളിയിക്കാൻ ഇവർ മസൂദ് അസ്ഹറിന്റെ പേരിൽ ഉറുദുവിൽ ടൈപ്പ് ചെയ്‌ത കത്തുകളും പിടിച്ചെടുത്തു. സഹായമായി ലഭിച്ച 3 ലക്ഷം രൂപ ഉപയോഗിച്ച് അവർ ഒരു പഴയ കാർ വാങ്ങിയിരുന്നു.

നുഴഞ്ഞു കയറ്റത്തിന് തടയിടാൻ സൈന്യം

ജമ്മുകാശ്‌മീരിലെ രജൗരി ജില്ലയിലുള്ള പീർ പഞ്ചാൽ മലനിരകളിൽ ഉടനീളം ഇനി എപ്പോഴും സുരക്ഷ സേനയുടെ സാന്നിദ്ധ്യമുണ്ടാകും. പ്രത്യേക ഓപ്പറേഷനുകൾക്കായി വിന്ന്യസിക്കുന്ന സൈന്യത്തെ പിൻവലിക്കാതെ താത്‌ക്കാലിക ഓപ്പറേഷണൽ ബേസുകൾ(ടി.ഒ.ബി) സ്ഥാപിച്ച് സ്ഥിരസാന്നിദ്ധ്യം ഉറപ്പാക്കും. പഹൽഗാം അക്രമത്തിന് ശേഷം ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാൻ ആവിഷ്‌കരിച്ച നടപടികളുടെ ഭാഗമാണിത്.

സൈന്യവും ജമ്മുകാശ്‌മീർ പൊലീസും അർദ്ധ സൈനിക വിഭാഗങ്ങളും സംയുക്തമായാണ് സുരക്ഷ ഒരുക്കുക. രാത്രികാലങ്ങളിൽ അടക്കം ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കും. ശൈത്യകാലത്ത് ഉയർന്ന പ്രദേശങ്ങളിലെ യുദ്ധത്തിന് പരിശീലനം ലഭിച്ച ജമ്മു കശ്മീർ പൊലീസിന്റെ ഉ സ്നോ ലെപ്പാർഡ്സ് യൂണിറ്റ്, ഇടതൂർന്ന വനത്തിനുള്ളിൽ ഓപ്പറേഷനുകൾ നടത്താൻ മാർക്കോർ യൂണിറ്റ് എന്നിവയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASOOD, GUJARAT, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360