SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.45 AM IST

രാജസ്ഥാൻ കോർപറേഷൻ തിരഞ്ഞെടുപ്പിലും ബി.ജെ.പി ആധിപത്യം

d

ന്യൂഡൽഹി:രാജസ്ഥാനിൽ ആൽവാർ, ഉദയ്പൂർ, അജ്‌മീർ മുനിസിപ്പൽ കോർപ്പറേഷനുകളിൽ അടക്കം നടന്ന ഏഴ് മേയർ തിരഞ്ഞെടുപ്പുകളിൽ ആറെണ്ണത്തിലും ബി.ജെ.പി വിജയിച്ചു. ബീക്കാനീറിൽ കോൺഗ്രസ് ജയിച്ചു. അടുത്തിടെ തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി 80 ഇടത്ത് ജയിച്ചിരുന്നു. കോൺഗ്രസിന് 23 വാർഡുകളാണ് ലഭിച്ചത്.

ആൽവാർ മുനിസിപ്പൽ കോർപ്പറേഷനിൽ, 65 വാർഡുകളിൽ 28 എണ്ണം ബി.ജെ.പി നേടി. കോൺഗ്രസിന് 23 ഇടത്താണ് ജയം. 13 സ്വതന്ത്രരുടെ പിന്തുണ അടക്കം 42 വോട്ടുകളുമായി ബി.ജെ.പിയുടെ സുമൻലത അഗർവാൾ മേയറായി. ഉദയ്‌പൂരിലെ മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരസ് സിംഗ്വി (55വോട്ടുകൾ) കോൺഗ്രസിലെ പൂനംകുമാർ റാത്തോഡിനെ തോൽപ്പിച്ചു( 25 വോട്ടുകൾ). ബീക്കാനീറിൽ ബി.ജെ.പിയുടെ സുരേന്ദർസിംഗ് ഷെഖാവത്തിനെ തോൽപ്പിച്ച് കോൺഗസിന്റെ അനിൽകല്ല മേയറായി. അജ്‌മീർ, പാലി, ഭരത്പൂർ, ഭിൽവാര കോർപറേഷനുകളിലും ബി.ജെ.പി ജയിച്ചു. ജയ്‌പൂർ, ജോധ്പൂർ, കോട്ട കോർപറേഷനുകളിലെ മേയർതിരഞ്ഞെടുപ്പ് സെപ്‌തംബർ 25നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, ELECTION, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360