SignIn
Kerala Kaumudi Online
Saturday, 01 August 2026 2.16 PM IST

പ്രളയജലത്തിൽ നിന്ന് രക്ഷപ്പെടാൻ കുളിമുറിയിൽ കയറിയ വീട്ടുകാർ ഭയന്നോടി; മുന്നിൽ ഭീമൻ മുതല

crocodile-in-bathroom
കുളിമുറിയിൽ കണ്ടെത്തിയ മുതല

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രളയബാധിത പ്രദേശത്തെ വീട്ടിൽ കുളിമുറിയിലെത്തിയ മുതലയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. വീട്ടിലെ കുളിമുറിയിലേക്ക് കയറിയ കുടുംബാംഗങ്ങൾ പ്രതീക്ഷിക്കാതെ മുതലയെ കണ്ട് പേടിക്കുകയായിരുന്നു. ഏകദേശം ഏഴടി നീളമുള്ള മുതലയാണ് കുളിമുറിക്കുള്ളിൽ കയറിക്കൂടിയത്.

കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപത്തെ ജലാശയത്തിൽ നിന്ന് ഒഴുകിയെത്തിയ മുതല വീട്ടിനുള്ളിൽ കയറിയതാകാമെന്നാണ് നിഗമനം. കുളിമുറിയിൽ മുതലയെ കണ്ടതോടെ കുടുംബാംഗങ്ങൾ ഭയന്ന് പുറത്തേക്ക് ഓടി. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടുകയും മറ്റൊരു ജലാശയത്തിൽ തുറന്നുവിടുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

കുളിമുറിക്കുള്ളിൽ കിടക്കുന്ന ഏഴടി നീളമുള്ള മുതലയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷനേരം കൊണ്ടാണ് വ്യാപകമായി പ്രചരിച്ചത്. പ്രളയ ബാധിത മേഖലകളിൽ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് എത്താനുള്ള സാദ്ധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

English Summary

A seven-foot-long crocodile was found in a bathroom of a house in a flood-affected area of Gujarat. The reptile likely entered due to heavy rain and flooding. Forest officials safely captured the crocodile, releasing it into another water body. No injuries occurred. Authorities warned residents about wildlife entering populated areas during floods.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CROCODILE IN BATHROOM, GUJARAT FLOOD, CROCODILE ENTERS HOUSE, FLOOD VIRAL VIDEO, GUJARAT CROCODILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360