SignIn
Kerala Kaumudi Online
Monday, 28 September 2026 4.30 PM IST

'ഇനി സ്കൂളിൽ പോകണം, ചിരിക്കണം, സ്വപ്നം കാണണം, നിന്നെ ഉപദ്രവിച്ചയാൾ ഒരിക്കലും പുറത്തിറങ്ങില്ല'

judge-rajani-ranga
അഡീൽണൽ സെഷൻസ് ജഡ്ജ് രജനി രംഗ

നൂഡൽഹി: ഏഴ് വയസുള്ളപ്പോൾ ലൈംഗികാതിക്രമത്തിനിരയായ പത്തുവയസുകാരിയായ അതിജീവിതയ്ക്ക് ധൈര്യത്തോടെ മുന്നോട്ടുപോകാനുള്ള സന്ദേശവുമായി വിചാരണക്കോടതി ജഡ്ജി. അഡീഷണൽ സെഷൻസ് ജഡ്ജ് രജനി രംഗയാണ് ശിക്ഷാ വിധിയോടൊപ്പം കുട്ടിയെ അഭിസംബോധന ചെയ്ത് പ്രത്യേക സന്ദേശം കൈമാറിയത്. പോക്സോ കേസിലെ അതിജീവിതയ്ക്കും കുടുംബത്തിനും 10.50 ലക്ഷം രൂപ നഷ്ടപരിഹാരത്തോടൊപ്പം ജഡ്ജിയുടെ സന്ദേശവും നൽകണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിക്കുകയായിരുന്നു.

2023ലാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായത്. ഗുരുതരമായ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രതിയായ സുമിത് ശാക്യയെ വിചാരണക്കോടതി കുറ്റക്കാരനായി വിധിക്കുകയായിരുന്നു. അതിജീവിതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനൊപ്പം പ്രതിക്ക് ജീവപര്യന്തം കഠിനതടവും വിധിച്ചിരുന്നു. സ്വാഭാവിക ജീവിതാവസാനം വരെ പ്രതി ജയിലിൽ കഴിയണമെന്ന തരത്തിലാണ് വിചാരണക്കോടതി ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്.

വിധിന്യായത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജി രജനി രംഗ കുട്ടിയുടെ ഭാവിയെക്കുറിച്ചും പ്രതിയുടെ ശിക്ഷയെക്കുറിച്ചും പരാമർശിച്ചിരുന്നു. 'ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകണം, സ്കൂളിൽ പോകണം, സുഹൃത്തുക്കളെ ഉണ്ടാക്കണം, ചിരിക്കണം, കളിക്കണം, സ്വപ്നം കാണണം'- എന്നായിരുന്നു കുട്ടിയോടുള്ള ജഡ്ജിയുടെ സന്ദേശം. 'അങ്കിൾ വയസാകുന്നതുവരെ ജയിലിൽ തന്നെ കഴിയണം'-എന്നായിരുന്നു അതിജീവിത പ്രതിയുടെ ശിക്ഷയെക്കുറിച്ച് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

ജസ്റ്റിസുമാരായ പ്രതിഭ എം. സിംഗ്, ദിനേഷ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിചാരണക്കോടതി ജഡ്ജിയുടെ സന്ദേശം കുട്ടിക്കും കുടുംബത്തിനും കൈമാറാൻ നിർദേശിച്ചത്. നഷ്ടപരിഹാരത്തിനൊപ്പം ജഡ്ജിയുടെ സന്ദേശവും രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറാനാണ് നി‌ർദേശം. അതേസമയം, സുമിത് ശാക്യ നൽകിയ അപ്പീൽ ഡൽഹി ഹൈക്കോടതി പരിഗണിച്ചെങ്കിലും നിലവിൽ ജീവപര്യന്തം തടവ് മരവിപ്പിക്കാൻ കോടതി തയ്യാറായില്ല. കേസിലെ ഫോറൻസിക് തെളിവുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിഗണിച്ച ശേഷമാണ് ഈ നടപടി. അപ്പീൽ അടുത്ത വർഷം 2027 ജനുവരി 20ന് പരിഗണിക്കും.

English Summary

A 10-year-old sexual assault survivor received an empowering message from Additional Sessions Judge Rajani Ranga, encouraging her to live life fully. The assailant, Sumit Shakya, was convicted and sentenced to life imprisonment for aggravated sexual assault and threats. The victim's family was awarded ₹10.50 lakh compensation. The Delhi High Court denied the perpetrator's appeal to suspend his life sentence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI HIGH COURT, POCSO SURVIVOR, JUDGE MESSAGE, MINOR RAPE CASE, JUDGE RAJANI RANGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360