തിരുവനന്തപുരം: വെസ്റ്റ് ഇൻഡിസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ മിന്നും ജയം. വിൻഡിസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം 41.4 ഓവറിൽ ഇന്ത്യ അനായാസം മറി കടന്നു. 2 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് ആണ് ഇന്ത്യ അടിച്ചുകൂട്ടിയ്. സെഞ്ച്വറി നേ.ടി ക്യാപ്ടൻ ശുഭ്മാൻ ഗില്ലും മുൻ ക്യാപ്ടൻ വിരാട് കൊഹ്ലിയുമാണ് ഇന്ത്യൻ വിജയത്തിന്റെ ശില്പികൾ. കൊഹ്ലി 88 പന്തുകളിൽ വിരാട് 10 ഫോറും 9 സിക്സുമടക്കം പുറത്താകാതെ 139 റൺസ് നേടി. ഗിൽ 108 പന്തുകളിൽ 13 ഫോറും ഒരു സിക്സുമടക്കം 110 റൺസ് നേടി. രോഹിത്തിന്റെയും ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഓപ്പണർമാരായ ഗില്ലും രോഹിത് ശർമ്മയും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 32 റൺസെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.
രോഹിത്തിന് പിന്നാലെ ക്രീസിലെത്തിയ വിരാട് കൊഹ്‌ലി ഗില്ലിനൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിന് വേഗം പകർന്നു. ഇതിനിടെ കൊഹ്‌ലി ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 315-ാം ഏകദിനത്തിലാണ് കൊഹ്‌ലി ഈ നേട്ടത്തിലെത്തിയത്. സച്ചിൻ ടെൻഡുൽക്കറിന് ശേഷം ഏകദിനത്തിൽ 15,000 റൺസ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് കൊഹ്‌ലി. ഏകദിന കരിയറിലെ പത്താമത്തെ സെഞ്ച്വറിയാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽനിന്ന് പിറന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണ് നേടിയത്. ജസ്റ്റിൻ ഗ്രീവ്സിന്റെ തകർപ്പൻ സെഞ്ച്വറിയാണ് വിൻഡീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 108 പന്തിൽ 101 റൺസെടുത്ത ഗ്രീവ്സിന് പുറമെ ജോൺ കാംപ്‌ബെൽ 62 റൺസും അമീർ ജാംഗോ പുറത്താകാതെ 58 റൺസും നേടി.
135 റൺസ് വരെ വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറിയ വിൻഡീസിനെ പിന്നീട് കുൽദീപ് യാദവിന്റെ സ്പിൻ ആക്രമണമാണ് പിടിച്ചുകെട്ടിയത്. പത്ത് ഓവറിൽ 40 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് കുൽദീപ് വീഴ്‌ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |