SignIn
Kerala Kaumudi Online
Monday, 28 September 2026 12.59 AM IST

ഉത്സവകാലത്ത് ടി.വി.എസിന്റെ പുതുക്കിയ പ്രീമിയം മോട്ടോർസൈക്കിളുകൾ

tvs

കൊച്ചി: ഉത്സവകാലത്തോടനുബന്ധിച്ച് ടി.വി.എസ് മോട്ടോർ കമ്പനി അപ്പാച്ചെ, റോണിൻ ശ്രേണികളിൽ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു. അപ്പാച്ചെ ആർ.ടി.ആർ 160, 160 4വി, 200 4വി മോഡലുകളിൽ ട്രാക്ഷൻ കൺട്രോൾ, മാപ്പ് മിററിംഗ്, പാനിക് ബ്രേക്ക് അലർട്ട്, ടൈപ്പ്-സി ചാർജർ തുടങ്ങിയ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി.

അപ്പാച്ചെ ആർ.ആർ 310, ആർ.ടി.ആർ 310 മോഡലുകളിൽ പുതിയ ‘ബ്ലാക്ക് ഡയമണ്ട് എഡിഷനും’ അവതരിപ്പിച്ചു; ആർ.ആർ 310-ന് 2.88 ലക്ഷം രൂപയും ആർ.ടി.ആർ 310-ന് 2.49 ലക്ഷം രൂപയും മുതലാണ് വില. റോണിനിൽ പുതിയ ബേസ് വേരിയന്റിനൊപ്പം മിഡ്, ടോപ്പ് വേരിയന്റുകളിലും കണക്റ്റിവിറ്റി, ടൈപ്പ്-സി ചാർജർ, ട്രാക്ഷൻ കൺട്രോൾ, പ്രീമിയം സീറ്റ് എന്നിവ ലഭിക്കും. റോണിന്റെ വില 1.42 ലക്ഷം രൂപ മുതലാണ്. പുതിയ മോഡലുകൾ ടിവിഎസ് ഡീലർഷിപ്പുകളിൽ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TVS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360