
നഗോയ: മലയാളി ലോംഗ് ജമ്പ് താരം ആൻസി സോജന് നഗോയ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ. ചൈനീസ് താരം യിംഗ് ഇംഗ് ഹുവാംഗ് അവസാനശ്രമത്തിൽ ചാടിയ 6.55 മീറ്റർ ദൂരമാണ് നാടകീയ വഴിത്തിരിവുണ്ടാക്കിയത്. ആദ്യ ശ്രമത്തിൽ 6.49 മീറ്റർ ചാടി മുന്നിലെത്തിയിരുന്ന ആൻസി, അവസാനശ്രമത്തിൽ 6.53 മീറ്റർ താണ്ടി സ്വർണനേട്ടം ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ചൈനീസ് ചാട്ടം വിധി മാറ്റിയെഴുതിയത്.
തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലാണ് തൃശൂർ നാട്ടിക സ്വദേശിയായ ആൻസി വെള്ളി നേടുന്നത്. ആൻസി ഈ വർഷം 6.88 മീറ്റർ ചാടി അഞ്ജു ബോബി ജോർജിന്റെ റെക്കാഡ് തിരുത്തിയെഴുതിയിരുന്നു.
സ്ക്വാഷിൽ ഇരട്ട വെള്ളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |