ചെന്നൈ: പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണിക്കെതിരെ വീണ്ടും പരാതി. പ്രായപൂർത്തിയാകാത്ത മകൾ മരിച്ചത് വീരമണിയുടെ പീഡനത്തെ തുടർന്നാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. പഠനസഹായം വാഗ്ദാനം ചെയ്ത് വീരമണി വീട്ടിലേയ്ക്ക് വിളിപ്പിച്ച് പീഡിപ്പിച്ചെന്നും തുടർന്ന് പെൺകുട്ടിയെ 2016-ൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയെന്നുമാണ് ആരോപണം. പൊലീസിൽ പരാതി നൽകിയെങ്കിലും പണവും സ്വാധീനവും ഉപയോഗിച്ച് വീരമണി കേസ് അവസാനിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ തുടർന്ന് ഐസ്ഹൗസ് സ്റ്റേഷന് പ്രക്ഷോഭകാരികൾ തീയിട്ടതിനാൽ കേസുമായി ബന്ധപ്പെട്ട രേഖകൾ നശിച്ചതായി കാണിച്ച് പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നിൽ വീരമണിയുടെ സ്വാധീനമുണ്ടെന്നാണ് ഇവർ പരാതിയിൽ ആരോപിക്കുന്നത്. പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ വീരമണി അറസ്റ്റിലായതോടെയാണ് വീണ്ടും പരാതി നൽകാൻ ധൈര്യം ലഭിച്ചതെന്ന് അമ്മ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് ജെം ഗ്രാനൈറ്റ്സ് ഉടമയായ ആർ വീരമണി, സഹായി മഹേന്ദ്ര സിംഗ് ഇയാളുടെ ഭാര്യ ശാന്തി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്. പ്രായപൂർത്തിയാകാത്ത പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
2025 ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് കേസിന്റെ തുടക്കം. ദൃശ്യത്തിലുള്ള വ്യക്തി വീരമണിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ വിഡിയോയിലുള്ള പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കേസ് അവസാനിപ്പിക്കാൻ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പോക്‌സോ കോടതി തള്ളുകയും അന്വേഷണം തുടരാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ ലഭിച്ചത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിന് ആദ്യം ലഭിച്ച വീഡിയോയിലെ പെൺകുട്ടിയെ തിരിച്ചറിഞ്ഞു. തുടർന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. ഇതോടെയാണ് പ്രതികളായ വീരമണി, സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി എന്നിവർ അറസ്റ്റിലായത്. കേസിൽ തുടരന്വേഷണം നടക്കുന്നതിനിടെയാണ് വീരമണിക്കെതിരെ കൂടുതൽ സ്ത്രീകൾ പരാതിയുമായി എത്തുന്നത്.
A woman has filed a fresh police complaint against prominent granite businessman R. Veeramani, alleging that her minor daughter died by suicide in 2016 after being abused by him. She claims Veeramani had called the girl to his home promising educational assistance and later used money and influence to close the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |