ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രിയ ദാമോനെ (28), ഗംഗ ദാമോനെ എന്നിവർ ചികിത്സയിലാണ്.
ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപത്തെ ചാവട് ഗല്ലിയിലെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച ഉടൻ വീടിന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വീട് കത്തിയമരുകയായിരുന്നു.
തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുണ്ടായ കാരണവും സാഹചര്യവും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Four members of a family were killed in a fire caused by a refrigerator explosion during Ganesh Chaturthi celebrations in Belagavi, Karnataka. The deceased were Gajanan Damone (65), Sharada Damone (45), Bharati Damone (50), and Roshan Damone (21). Priya Damone (28) and Ganga Damone, who suffered severe burns in the incident, are undergoing treatment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ