SignIn
Kerala Kaumudi Online
Wednesday, 12 August 2026 8.08 AM IST

ഇറാന്റെ വധഭീഷണി, ട്രക്കിൽ ഒളിച്ച് ട്രംപ് !

f

വാഷിംഗ്ടൺ: ഇറാന്റെ വധഭീഷണിക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എയർപോർട്ട് കാറ്ററിംഗ് ട്രക്കിനുള്ളിൽ രഹസ്യമായി കടത്തി സുരക്ഷാ ഉദ്യോഗസ്ഥർ. ! ജൂലായിൽ നടന്ന സുരക്ഷാ ഓപ്പറേഷന്റെ വിവരങ്ങൾ ഇന്നലെയാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. ജൂലായ് 8ന് തുർക്കിയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങാൻ അങ്കാറ വിമാനത്താവളത്തിലെത്തിയതാണ് ട്രംപ്. മാദ്ധ്യമങ്ങൾ നോക്കിനിൽക്കെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ കയറുകയും ചെയ്തു. ഇനിയാണ് ട്വിസ്റ്റ്.

മിനിറ്റുകൾക്കുള്ളിൽ മറുവശത്തെ വാതിലിലൂടെ ഒരു എലവേറ്റഡ് എയർപോർട്ട് കാറ്ററിംഗ് ട്രക്കിലേക്ക് സുരക്ഷാ ടീം ട്രംപിനെ മാറ്റി. ട്രംപിനെയും വഹിച്ച് ട്രക്ക് യു.എസ് എയർ ഫോഴ്സിന്റെ സി - 32 എ വിമാനത്തിനരികിലെത്തി. ട്രംപുമായി ഈ വിമാനം യു.കെയിലെ മിൽഡെൻഹാൾ എയർ ബേസിലിറങ്ങി. ഒപ്പം എയർ ഫോഴ്സ് വണ്ണും.

എയർഫോഴ്സ് വണ്ണിലുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകരോ ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോ പോലും ട്രംപിനെ മാറ്റിയ കാര്യം അറിഞ്ഞില്ല. സീറ്റിനരികിലെ വിൻഡോ ഷേഡുകൾ താഴ്ത്തിയിടാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. യു.കെയിലെത്തിയ ഉടൻ സി - 32 എയിൽ നിന്ന് ട്രംപിനെ എയർഫോഴ്സ് വണ്ണിലേക്ക് രഹസ്യമായി മാറ്റുകയും ചെയ്തു.

ബേസിലെ യു.എസ് സൈനികരെ സന്ദർശിക്കാനെത്തിയ ട്രംപ് ചിരിച്ചുകൊണ്ട് എയർഫോഴ്സ് വണ്ണിന്റെ പടിക്കെട്ട് ഇറങ്ങിവരികയും ചെയ്തു. ആരും ഒന്നും അറിഞ്ഞില്ലെന്ന് മാത്രം. !


# മിസൈലാക്രമണ സാദ്ധ്യത


ഇറാന്റെ മിസൈലാക്രമണ സാദ്ധ്യത കണക്കിലെടുത്തായിരുന്നു ദൗത്യം. ഖത്തർ സമ്മാനിച്ച പുതിയ ബോയിംഗ് വിമാനത്തിലാണ് ട്രംപ് ശരിക്കും തുർക്കിയിലെത്തിയത്. ഇത്തരം ദൗത്യം യു.എസ് നടത്തുന്നത് ആദ്യമല്ല. 2000 ത്തിൽ ബിൽ ക്ലിന്റൺ പാകിസ്ഥാൻ സന്ദർശിച്ചതും എയർ ഫോഴ്സ് വണ്ണിനൊപ്പമുള്ള ഒരു ചെറു വിമാനത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360