SignIn
Kerala Kaumudi Online
Wednesday, 12 August 2026 8.11 AM IST

ഉദിക്കും ഇന്ന് വിസ്മയം, സമ്പൂർണ സൂര്യഗ്രഹണം

f

മാഡ്രിഡ്: അപൂർവ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. 1999ന് ശേഷം യൂറോപ്യൻ വൻകര സാക്ഷിയാകാൻ പോകുന്ന ആദ്യ സമ്പൂർണ സൂര്യഗ്രഹണമാണിത്. ഗ്രീൻലൻഡ്, ഐസ്‌ലൻഡ്, സ്‌പെയിൻ, വടക്കൻ റഷ്യ, പോർച്ചുഗലിന്റെ ചെറിയ ഭാഗം എന്നിവിടങ്ങളിൽ പൂർണമായും ദൃശ്യമാകും.

ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ കാണാനാകില്ല. സൂര്യനെ ചന്ദ്രൻ പൂർണമായും മൂടുന്ന ഘട്ടം ( ടോട്ടാലിറ്റി ) 2 മിനി​റ്റും 18 സെക്കൻഡും നീണ്ടുനിൽക്കും. ഈ സമയം പുലർച്ചെയും സന്ധ്യയ്ക്കും കാണപ്പെടും പോലെ ആകാശം ഇരുളും.


സ്പെയിനിലും പോർച്ചുഗലിലും ഗ്രഹണം സൂര്യാസ്‌തമയത്തിന് തൊട്ടുമുന്നേയായതിനാൽ മനോഹരമായ ദൃശ്യവിരുന്നാണ് ആകാശത്തൊരുങ്ങുക. 2024 ഏപ്രിൽ 8നാണ് അവസാനമായി ലോകം സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷിയായത്.


 ഗ്രഹണം ഭാഗികമായി കാണാവുന്നത് - യു.കെ, ഫ്രാൻസ് അടക്കം പടിഞ്ഞാറൻ യൂറോപ്പ്, വടക്കു പടിഞ്ഞാറൻ ആഫ്രിക്ക, കാനഡ, യു.എസിന്റെ ചില ഭാഗങ്ങൾ

 എപ്പോൾ - ഇന്ത്യൻ സമയം ഇന്ന് രാത്രി 9.04 മുതൽ പുലർച്ചെ 1.28 വരെ. പൂർണ ഘട്ടം 11.16ന്


 ഇന്ത്യക്കാർ കാത്തിരിക്കണം

2009 ലാണ് സമ്പൂർണ സൂര്യഗ്രഹണം ഇന്ത്യയിൽ പ്രത്യക്ഷമായത്. ഇനി 2034 മാർച്ച് 20ന്.


 സൂര്യനെ മൂടും

ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രൻ കടന്നു പോകുന്നതാണ് സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുന്ന ഗ്രഹണങ്ങൾ സാധാരണമാണ്. സൂര്യൻ പൂർണമായും മറയ്ക്കപ്പെടുന്നതാണ് സമ്പൂർണ സൂര്യഗ്രഹണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360